പെരുമ്പാവൂർ : ഗ്രാമയാത്ര യുടെ മൂന്നാം ദിനം 103 വീടുകൾ എൽദോസ് കുന്നപ്പള്ളി എംഎൽഎ സന്ദർശിച്ചു . പെരുമാനി ഭാഗത്ത് കഞ്ചാവും , മയക്കുമരുന്നും ഉപയോഗിച്ച് വാഹനമോടിച്ചു പോകുന്നത് വ്യാപകമാണെന്നും , അക്രമ സംഭവങ്ങൾ ഉണ്ടാകുന്നുവെന്നും നടപടി സ്വീകരിക്കണമെന്നും വീട്ടമ്മമാർ പരാതിപ്പെട്ടു .പ്രദേശത്തെ തകർന്ന പിഡബ്ല്യുഡി റോഡുകൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആയത് ഉടൻ ടാറിങ് നടത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു .പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണവും വഴിവിളക്കുകൾ തെളിയാത്തതുമായ നിരവധി പദ്ധതികൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി .എന്നാൽ കോർപ്പറേറ്റ് പാനലിൽ ജയിച്ചു വന്ന മെമ്പർമാർ , പ്രദേശത്തെ എംഎൽഎ , എംപി എന്നിവരെ ബഹിഷ്കരിക്കുകയും ,സംയുക്തമായി പദ്ധതികൾ നടപ്പിലാക്കാൻ വിമുഖത കാണിക്കുന്നതുമാണ് വാർഡിൻ്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് മൂന്നാം ദിവസത്തെ ഗ്രാമ യാത്ര ഉദ്ഘാടനം ചെയ്ത കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് ഷാജി സലീം കുറ്റപ്പെടുത്തി .ജനാധിപത്യ മൂല്യങ്ങൾക്ക് എതിരെ നിൽക്കുന്ന കോർപ്പറേറ്റ് ശക്തികൾ വോട്ടർമാരുടെ സംവിധാനാവകാശം വിലയ്ക്ക് വാങ്ങി രാജ്യത്തെ കൊള്ളയടിക്കുന്ന പ്രവണത ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ രജത ജൂബിലി വർഷത്തിൽ ജനങ്ങൾ അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
പെരുമാനി റോഡിൽ രാത്രികാലങ്ങളിൽ പോലീസ് ,എക്സൈസ് പെട്രോളിങ് ശക്തമാക്കണമെന്നും ,കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും എക്സൈസ് കമ്മീഷണർക്കും ഉന്നത അധികാരികൾക്കും നിർദ്ദേശം നൽകുമെന്ന് എംഎൽഎ അറിയിച്ചു .ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികൾ ഫയലിൽ സ്വീകരിച്ചു തക്കതായ നടപടികൾ കൈക്കൊള്ളുമെന്ന് എംഎൽഎ അറിയിച്ചു .ഞായറാഴ്ചയായ ഇന്ന് ഗ്രാമയാത്ര ഉണ്ടായിരിക്കുന്നതല്ല .തിങ്കളാഴ്ച രാവിലെ 6:00 മണിക്ക് അറക്കപ്പടിയിൽ നിന്ന് ഗ്രാമയാത്ര ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു . അഡ്വ അരുൺ പോൾ ജേക്കബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫോർവേഡ് ബ്ലോക്ക് നിയോജകമണ്ഡലം സെക്രട്ടറി വിനയൻ ക്രാരിയേലി ,കിസാൻ സഭ കൺവീനർ വിജയമ്മ ,ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ എൻ സുകുമാരൻ ,എൽദോ മോസസ് ,കെ എൻ സിദ്ദിക്ക് ,രാജു മാത്താറ ,ജോയി പൂണേലി ,അലി മൊയ്തീൻ ,കെ എസ് കോമു , എൻ പി ഹമീദ് , എൽദോസ് ചുണ്ടക്കാടൻ ,സാം അലക്സ് , കൃഷ്ണമോഹൻ പി .തുടങ്ങിയവർ സംസാരിച്ചു .