കോതമംഗലം: സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ കൃത്യമായ ഇടപെടലുകളുമാണ് അവാർഡിന് അർഹനാക്കിയത്. ദേശീയപാത വികസനം, വിദ്യാഭ്യാസ , ആരോഗ്യ, മേഖലകൾക്കും, ആദിവാസി മേഖലകൾ ഉൾപ്പടെ,പ്രദേശിക വികസനത്തിനും ഊന്നൽ നൽകി, മറ്റുമണ്ഡലങ്ങളെ അപേക്ഷിച്ച് കൂടുതൽ പദ്ധതികൾ ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉപയോഗപ്പെടുത്തി.
17-ാo ലോക്സഭയുടെ കാലയളവിൽ 90 BSNL ടവറുകളാണ് വിദൂര ആദിവാസി മേഖലകളിൽ അനുവദിപ്പിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ PMGSY റോഡുകളും , പാലങ്ങളും ലഭ്യമാക്കിയതുൾപ്പടെ പരിഗണനാ വിഷയമായി. പാർലമെൻ്റിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച തുടക്കക്കാരനായ MP യും ഇദ്ദേഹമായിരുന്നു. ജനകീയ പ്രശ്നങ്ങൾ കൂടുതലായി പാർലമെൻ്റിൽ അവതരിപ്പിച്ചു ശ്രദ്ധ നേടുകയും ചെയ്തത് അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് ഡീൻ കുര്യാക്കോസിനെ അവാര്‍ഡിനായി തെരഞ്ഞെടുക്കാൻ കാരണമായത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങ് സ്പീക്കർ എൻ എ .എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.
സ്പീക്കർ എൻ എ .എൻ ഷംസീർ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരിൽ നിന്നും ഡീൻ കുര്യാക്കോസ് അവാർഡ് ഏറ്റുവാങ്ങി. ഡോക്ടർ എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻറർ ഡയറക്ടർ പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു.
സർക്കാർ ചീഫ് വിപ്പ് ഡോക്ടർ എൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. പി ഉബൈദുള്ള എംഎൽഎ, തിരുമല ആനന്ദ ആശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ, ഡോൺ ബോസ്കോ സോഷ്യൽ ഡെവലപ്മെൻറ് ഡയറക്ടർ ഫാ. സജി ഇളമ്പശ്ശേരിൽ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, ദുനുംസ് പേഴുംമൂട്, എം എൻ ഗിരി, പി ആർ ഓ അനുജ എസ് , ഷമീജ് കാളികാവ്, അജിത് വട്ടപ്പാറ , എന്നിവർ സംസാരിച്ചു.
മണ്ഡലത്തിന്റെ സമഗ്രവികസനത്തിനായി ഒട്ടേറെ പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യമുണ്ടെന്നും വിവിധ ‘ജനപ്രതിനിധികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും സഹകരണത്തോടെ മണ്ഡലത്തിന്റെ വികസനത്തിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞതിന് കിട്ടിയ അംഗീകാരമാണിതെന്നും എംപി പറഞ്ഞു.
മോൻസ് ജോസഫ് എംഎൽഎ (മികച്ച നിയമസഭാ സമാജികൻ – കടുത്തുരുത്തി) , കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ (മികച്ച നവാഗത നിയമസഭ സാമാജികൻ – വൈപ്പിൻ) , മുൻ നിയമസഭാ സ്പീക്കർ എം വിജയകുമാർ (മികച്ച പൊതുപ്രവർത്തകൻ), സംഷാദ് മരക്കാർ ( മലപ്പുറം -ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്), അഡ്വ. ടി സക്കീർ ഹുസൈൻ ( പത്തനംതിട്ട – മുനിസിപ്പൽ ചെയർമാൻ), വി അമ്പിളി (നെടുമങ്ങാട് -ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), പിസി അബ്ദുറഹ്മാൻ (പുൽപ്പറ്റ – ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്),
ടി പി ഹാരിസ് (ജില്ലാ പഞ്ചായത്ത് അംഗം – മലപ്പുറം), എസ് സവിത ദേവി (കൊല്ലം – കോർപ്പറേഷൻ അംഗം),എം ശശികുമാർ (പാലക്കാട് -നഗരസഭ കൗൺസിലർ),ജോളി മടുക്കകുഴി (കാഞ്ഞിരപ്പള്ളി – ബ്ലോക്ക് പഞ്ചായത്ത് അംഗം), വിഷ്ണു ആനപ്പാറ (വിതുര – ഗ്രാമപഞ്ചായത്ത് അംഗം), മറ്റ് വിവിധ ദൃശ്യമാധ്യമങ്ങൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു
