വീടുകളിലെ ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പടെയുള്ള ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുന്ന ജി ബിൻ വിതരണത്തിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു.നഗരസഭ ചെയർമാൻ ടോമി അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ നൗഷാദ് , ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് ചെയർമാൻ കെ.വി.തോമസ് ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസ് വർഗീസ് , കൺസിലർമാരായ പി.ആർ ഉണ്ണികൃഷണൻ ,എൽദോസ് പോൾ , വിവിധ വ്യാപാരി സംഘടന പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
കോതമംഗലം നഗരസഭയുടെ 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ 3237000 രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയാണ് ബിൻ വിതരണം നടത്തിയത്. നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങൾ 30 ദിവസം കൊണ്ട് ജൈവ വളമായി മാറും. ഉന്നത ഗുണനിലവാരമുള്ള PPCP മെറ്റീരിയലിൽ തയ്യാറാക്കിയിട്ടുള്ള ഈ ഉപാധിക്ക് മറ്റ് ബിന്നുകളിൽ നിന്ന് വ്യത്യസ്തമായി ഒരു ബാഹ്യകവചം കൂടി ഉണ്ട്.ദുർഗന്ധമോ പുഴു ശല്യമോ ഉണ്ടാകില്ലെന്ന പ്രത്യേകത ഉണ്ട്. വിപണിയിൽ 5200 രൂപ വിലയുള്ള ബിന്ന് സബ്സിഡിക്ക് ശേഷം 1075 രൂപയാണ് ഗുണഭോക്താക്കൾ ഒടുക്കേണ്ടത്.
