Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്.ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.ചികിത്സ തേടിയവരേകൂടാതെ മറ്റാരെങ്കിലും നായയുമായി സമ്പര്‍ക്കമുണ്ടായവരുണ്ടെങ്കില്‍ അടിയന്തിരമായി അവര്‍ ചികിത്സ തേടണമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി അഭ്യര്‍ത്ഥിച്ചു. അതുപോലെ വളര്‍ത്തുമൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിരിക്കാനുള്ള സാധ്യതയുണ്ട്.വളര്‍ത്തുമൃഗങ്ങളുടെ കാര്യത്തില്‍ സംശയം തോന്നുന്നവരുണ്ടെങ്കില്‍ പ്രതിരോധ കുത്തിവയ്പ്പ നല്‍കണം.

ആവശ്യമായ ചികിത്സാ സൗകര്യം നഗരസഭ ലഭ്യമാക്കും.കുത്തുകുഴി മുതല്‍ കോതമംഗലത്ത് കെ.എസ്.ആര്‍.ടി.സി.ജംഗ്ഷന്‍വരെയുള്ള ഭാഗത്തുവച്ച് പന്ത്രണ്ടുപേര്ക്ക് നായയുടെ കടിയേറ്റതായാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്.ഇവരെല്ലാം ചികിത്സ തേടിയിരുന്നു.നായക്ക് പേവിഷ ബാധ സംശയിച്ചിരുന്നതിനാല്‍ ഇവര്‍ക്കെല്ലാം വിദഗ്ദ ചികിത്സയും ഉറപ്പാക്കിയിരുന്നു.കഴിഞ്ഞദിവസം രാമല്ലൂര്‍ തടത്തികവല ഭാഗത്ത് ഒരു പശു പേ വിഷബാധയുടെ ലക്ഷണം കാണിച്ചിരുന്നു.ഇതേതുടര്‍ന്ന് പശുവിനെ കൊല്ലുകയും ചെയ്തു.തൊഴുത്തില്‍കെട്ടിയിരുന്ന പശുവാണ് പേ വിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്.ശരീരത്തില്‍ നായ കടിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നില്ല.പശുവിന്റെ പാല്‍വാങ്ങി കുടിച്ചവരും ഉടമയുടെ വീട്ടുകാരും പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...