Connect with us

Hi, what are you looking for?

NEWS

ഡോ. മൻമോഹൻസിംഗിന് പ്രഥമ എം പി വർഗീസ് പുരസ്കാരം സമ്മാനിച്ചു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ പ്രഥമസെക്രട്ടറിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ സ്മരണാർത്ഥം, മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്സ് ഫോർ എസ്റ്റാബ്ലിഷ്മെന്റ്സ് ഓഫ് റൈറ്റ്സ് (OFFER) എന്ന സംഘടനയുടെ സഹകരണത്തോടെ ഏർപ്പെടുത്തിയ പ്രഥമ എം.പി വർഗീസ് പുരസ്കാരം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന് സമ്മാനിച്ചു. പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്കാരം. മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ചാലകശക്തിയായിരുന്ന പ്രൊഫ. എം.പി വർഗീസിന്റെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് (29 ജൂൺ 2022) ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികളാണ് മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ ആസൂത്രണം ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രൊഫ. എം.പി വർഗീസിന്റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്.

ദേശീയതലത്തിൽ മികച്ച പ്രതിഭകളെ കണ്ടെത്തി എല്ലാവർഷവും പുരസ്കാരം നൽകും. ശാസ്ത്ര സാങ്കേതിക രംഗത്തെയും അക്കാദമിക രംഗത്തെയും പ്രഗത്ഭരടങ്ങുന്ന അവാർഡു നിർണ്ണയ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യൻ സാമ്പത്തികശാസ്ത്രത്തിനു നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് സാമ്പത്തികശാസ്ത്ര പണ്ഡിതനായ പ്രൊഫ. എം.പി. വർഗീസിന്റെ പേരിലുള്ള പ്രഥമ പുരസ്കാരത്തിന് ഡോ. മൻമോഹൻ സിങിനെ തെരഞ്ഞെടുത്തത്. പുരോഗമന സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് രാജ്യത്ത് ദീർഘ വീക്ഷണത്തോടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങൾ നടത്താനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഉദാരവൽക്കരിച്ച് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനും ഡോ. മൻമോഹൻ സിങ്ങിന് കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പരിഗണിച്ച് ന്യൂഡൽഹി ജൻപത് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറിയും ഓഫർ എന്ന സംഘടനയുടെ ചെയർമാനുമായ ഡോ. വിന്നി വർഗീസ് പുരസ്‌കാരം സമർപ്പിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., അസോസിയേഷൻ വൈസ് ചെയർമാൻ ശ്രീ. എ.ജി. ജോർജ്, പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ശ്രീ. എം.പി വർഗീസ് (ജൂനിയർ), ശ്രീമതി ഗീത പോൾ എന്നിവർ സന്നിഹിതരായിരുന്നു.

സാമൂഹ്യപ്രവർത്തകൻ, അധ്യാപകൻ, ധനതത്വവിദഗ്ധൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായിരുന്നു പ്രൊഫ.എം പി വർഗീസ് . 1945ൽ ആലുവ യു.സി. കോളേജിൽനിന്ന് ബിരുദവും, 1947 ൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും മദ്രാസ് സർവ്വകലാശാലയിൽ നിന്ന്1951ൽ എം.ലിറ്റും നേടിയ അദ്ദേഹം 1957-58ൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന റോയ് ഹാരോഡിന്റെ കീഴിൽ ഗവേഷണം നിർവ്വഹിച്ചു. 1952-ൽ നിയമസഭാംഗമായി പൊതുജീവിതം ആരംഭിച്ചു. 1953-ൽ മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷന്റെ പ്രഥമ സെക്രട്ടറിയായി ചുമതലയേറ്റു. മാർ അത്തനേഷ്യസ് കോളേജ്( 1955), മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് (1961), മാർ അത്തനേഷ്യസ് ഹൈസ്കൂൾ( 1966), അടിമാലി ബസേലിയോസ് കോളേജ് (2003), കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്കൂൾ( 2008) എന്നിവ അസ്സോസിയേഷനു കീഴിൽ ആരംഭിച്ചു. 1955 ൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായി. 1963 മുതൽ 1982 വരെ ഒരേസമയം ഇക്കണോമിക്സ് പ്രൊഫസറായും കോളേജ് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.

സാമ്പത്തികശാസ്ത്രത്തെ ആസ്പദമാക്കിയുള്ള എ ക്രിട്ടിസിസം ഓഫ് കെയിൻസ് ജനറൽ തിയറി’, ‘ദി തിയറി ഓഫ് ഇക്കണോമിക് പൊട്ടൻഷ്യൽ ആന്റ് ഗ്രോത്ത്’ ,ആണവ സംബന്ധിയായ എ ക്രിട്ടിക് ഓഫ് ദി ന്യൂക്ലിയർ പ്രോഗ്രാം’, കൃഷിക്കാരുടെ ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ‘ദി ലോ ഓഫ് ലാൻഡ് അക്വിസിഷൻ ആൻഡ് കോമ്പൻസേഷൻ – എ ക്രിട്ടിസിസം’ തുടങ്ങിയ ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ കർമ്മമേഖല വ്യക്തമാക്കുന്നവയാണ് .

You May Also Like

NEWS

കോതമംഗലം – വനിതകൾക്ക് സംവരണമില്ലാതിരുന്ന പുരുഷാധിപത്യ രാഷ്ട്രീയ കാലത്ത് മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡൻ്റായി ചരിത്രം കുറിച്ച കോതമംഗലം സ്വദേശി അന്നമ്മ ജേക്കബ് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വരാൻ പോകുന്ന ഈ തദ്ദേശ തെരഞ്ഞെടുപ്പിനേയും...

NEWS

കോതമംഗലം : ഡിസംബർ 9 ന് നടക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെവിജയം ഉറപ്പാക്കുന്നതിന് വാർഡ് തലത്തിൽ പ്രവർത്തകർ പ്രത്യേകം കർമ്മ പദ്ധതി തയ്യാറാക്കണമെന്ന്  മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ.വ്യാപാരഭവനിൽ...

NEWS

കോതമംഗലം : നടക്കുവാൻ ശേഷിയില്ലാത്ത ഒരു കുട്ടിക്ക് വീൽ ചെയർ സമ്മാനിക്കുവാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ചാത്തമറ്റം എൻ എസ് എസ് യൂണിറ്റിലെ വോളന്റിയെഴ്സ്.   ചാത്തമറ്റം കാക്കത്തോട്ടത്തിൽ...

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം : ശിശുദിനത്തിൽ സമൂഹ മാതൃകയായി ഊന്നുകൽ ടൈനി ടോട്സ് കിന്റർ ഗാർട്ടൻ. മാതാപിതാക്കൾ മരണപ്പെട്ട ആറും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായഹസ്തവുമായാണ് ടൈനി കിഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...

NEWS

കോതമംഗലം : ലോകത്തെ ഒന്നാം നിരയിലുള്ള സർവകലാശാലകളിൽ ഒന്നാണ് അമേരിക്കയിലെ സ്റ്റാൻഫോർഡ് . സ്റ്റാൻഫോർഡിലെ വിവരസാങ്കേതികവിദ്യ ശ്രിംഖലയിലെ പിഴവ് കണ്ടെത്തിയിരിക്കുകയാണ് മലയാളിയും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഫിസിക്സ് വിഭാഗം ജീവനക്കാരനുമായ ടെഡി...

NEWS

കോതമംഗലം: ഉപജില്ലാ കലോത്സവം ഓവറോൾ ഫസ്റ്റ് നേടിയ ഇളങ്ങവം സർക്കാർ ഹൈ-ടെക് എൽ.പി. സ്കൂളിന്റെ അനുമോദനയോഗം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം ദിവ്യസലി...

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗൻവാടികളും സ്മാർട്ട് ആക്കുന്നതിന്റെ ഭാഗമായി കോഴിപ്പിള്ളി ഒന്നാം വാർഡിൽ ഉള്ള 104 നമ്പർ സ്മാർട്ട്‌ അങ്കണവാടി ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ...

error: Content is protected !!