കോതമംഗലം: അഗ്രോ സർവീസ് സെന്ററിൽ കുടുംബശ്രീ അംഗങ്ങളുടെ ജില്ലാതല മെക്കനൈസേഷൻ ട്രെയിനിങ് 2023 ഡിസംബർ 11 മുതൽ ഡിസംബർ 23 വരെ നടത്തപെട്ടു വിവിധ ബ്ലോക്കുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടഅംഗങ്ങളെ കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ എറണാകുളം ജില്ല മിഷനുവേണ്ടി കോതമംഗലം ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ ആണ് ട്രെയിന് സംഘടിപ്പിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ അഗ്രോ സർവീസ് സെന്ററിലെ ടെക്നീഷ്യന്മാർ ട്രാക്ടർ ടില്ലർ നടീൽ യന്ത്രം കൊയ്ത്തെന്ത്രം ഗാർഡൻ ട്ടില്ലർ, ബ്രഷ് കട്ടർ, തെങ്ങ് കയറുന്ന മെഷീൻ എന്നിവയിലാണ് കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് പരിശീലനം നൽകിയത് തിയറിയും പ്രാക്ടിക്കലും അടക്കം മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനമാണ് ഓരോ ബാച്ചുകൾക്കും ചിട്ടപ്പെടുത്തിയിരു ന്നത് 40 പേർ അടങ്ങുന്ന നാലു ബാച്ചുകൾ ആയി തിരിച്ച് ആകെ 161 അംഗങ്ങൾക്ക് 12 ദിവസം നീണ്ടുനിന്ന പരിശീലന പരിപാടികളാണ് നടത്തപെട്ടത് കുടുംബശ്രീ ബ്ലോക്ക് തല കോഡിനേറ്റർമാരായ നിഖിൽ, രഞ്ജിനി,അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ ജോമോൻ ജേക്കബ് എന്നിവർ പരിശീലന പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
