കോതമംഗലം: ക്വിറ്റ് ഇന്ത്യ സമര വാര്‍ഷികത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമര സേനാനിയായ കോതമംഗലം, തങ്കളം മണ്ണാറപ്രായില്‍ ഷെവലിയാര്‍ എം.ഐ വര്‍ഗീസിനെ ജില്ലാ കളക്ടര്‍ എന്‍.എസ്. കെ ഉമേഷ് ആദരിച്ചു. തങ്കളത്തെ വസതിയില്‍ നേരിട്ടെത്തിയ കളക്ടര്‍ രാഷ്ട്രപതി ഭവനില്‍ നിന്ന് എത്തിച്ച അംഗവസ്ത്രവും പൊന്നാടയും അണിയിച്ചു. രാജ്യത്ത് ആകെ തിരഞ്ഞെടുക്കപ്പെട്ട അറുപത് സ്വാതന്ത്ര്യ സമര സേനാനികള്‍ക്കാണ് ഈ ആദരം നല്‍കുന്നത്. അതില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയാണ് അദ്ദേഹം.രാജ്യത്തിന് വേണ്ടി പോരാടിയ ഇത്തരമൊരു വ്യക്തിയെ സര്‍ക്കാരിന് വേണ്ടി ആദരിക്കാന്‍ അവസരം ലഭിച്ചതില്‍ ഏറെ അഭിമാനം തോന്നുന്നു എന്നും എല്ലാവിധ ആശംസകളും നേരുന്നു എന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. അല്‍പ നേരം അദ്ദേഹവുമായും കുടുംബാഗങ്ങളുമായും ആശയവിനിമയം നടത്തിയ ശേഷമാണ് കളക്ടര്‍ മടങ്ങിയത്. കോതമംഗലം താലൂക്ക് തഹസില്‍ദാര്‍ റേച്ചല്‍.കെ.വര്‍ഗീസ് മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)