കോതമംഗലം: ഓട്ടോറിക്ഷകളിൽ സ്ഥാപിക്കാനായി ലയൺസ് ക്ലബ് കോതമംഗലം ഗ്രേറ്റർ ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി.അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകുന്നതിന് വേണ്ട മരുന്നുകളും അത്യാവശ്യം വേണ്ട ഗുളികകളുമാണ് ഫസ്റ്റ് എയ്ഡ് ബോക്സിലുള്ളത്. ലയൺസ് ക്ലബ്ബ് 318സി യുടെ നേതൃത്വത്തിലാണ് ഓരോ യൂണിറ്റുകളിലും ഫസ്റ്റ് എയ്ഡ് ബോക്സുകൾ നൽകി ഓട്ടോറിക്ഷകളിൽ സ്ഥാപിക്കുന്നത്. കോതമംഗലം കോഴിപ്പിള്ളി പാർക്ക് ജംഗ്ഷനൽ ഉള്ള 20 ഓട്ടോറിഷ ഡ്രൈവേഴ്സനു ആണ് ഫസ്റ്റ് എയിഡ് ബോക്സ്
വിതരണം ചെയ്തത് .
ലയൺസ് ക്ലബ്ബ് പ്രസിഡൻറ് ലയൻ ഡിജിൽ സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബോബി പോൾ എംജെഎഫ് സ്വാഗതം ആശംസിക്കുകയും റീജിയൺ ചെയർമാൻ കെസി മാത്യുസ് എംജെഎഫ് സോൺ ചെയർമാൻ ബെറ്റി കൊറച്ചൻ ആശംസകൾ അറിയിക്കുകയും സെക്രട്ടറി കൊറച്ചൻ കെഎം നന്ദി പറഞ്ഞു
കോതമംഗലം ഗ്രേറ്ററിലെ ലയൺ മെമ്പേഴ്സ്ഉം ഓട്ടോറിക്ഷ ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.