Connect with us

Hi, what are you looking for?

NEWS

കോതമംഗലം റവന്യൂ ടവറിന്റെ ശോചനീയാവസ്ഥ;അടിയന്തിരമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹൗസിംഗ് ബോർഡിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി കെ രാജൻ 

കോതമംഗലം : കോതമംഗലം റവന്യൂ ടവറിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഹൗസിങ് ബോർഡിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത് .അടിയന്തിരമായി ടവറിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും, പൊതുമേഖല അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ ഓഫീസുകൾ ഇവിടെയ്ക്ക് മാറ്റുന്നത്തിനാവശ്യമായ നടപടികൾ കൈകൊള്ളണമെന്നും എം എൽ എ സഭയിൽ ആവിശ്യപ്പെട്ടു.

കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ അധീനതയിലുള്ള കോതമംഗലം റവന്യൂ ടവറില്‍ ആകെ 7 നിലകളിലായി 136 ഷോപ്പുകളും 32781 ച.അടി ഓഫീസ്‌ സ്പേസും ഉണ്ട്‌. 2019 ല്‍ ടി ടവറില്‍ പ്രവര്‍ത്തിച്ച്‌ വന്നിരുന്ന സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറിയിരുന്നു. നിലവില്‍ 3, 4, 5 നിലകളിലായി വളരെ കുറച്ച്‌ കാര്യാലയങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. ടി ടവറിലെ ഒഴി വുള്ള കടമുറികളുടേയും ഓഫീസ്‌ സ്പേയ്‌സുകളുടേയും വിവരങ്ങള്‍ സംബന്ധിച്ച്‌ പ്രധാന പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളതും LBS ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ നേരിട്ട്‌ സമീപിച്ച്‌ ഒഴിവ്‌ വിവരം അറിയിച്ചി ട്ടുമുണ്ട്.

ശോചനീയാവസ്ഥയിലുള്ള കോതമംഗലം റവന്യൂ ടവറിന്റെ മെയിന്റനന്‍സ്‌ നടത്തുവാന്‍ കുറഞ്ഞത്‌ 2 കോടി രൂപയെങ്കിലും വേണ്ടിവരും. അടിയന്തരമായി പ രിശോധിച്ച്‌ നടപടി സ്വീകരിക്കുന്നതിന്‌ ബോര്‍ഡിന്‌ നിര്‍ദ്ദേശം നല്‍കുന്നതാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ 20 അങ്കണവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ കലാപരിപാടികളോടുകൂടി ഉത്സവംമിഠായി എന്നപേരിൽ അങ്കണവാടി കലോത്സവം സംഘടിപ്പിക്കുകയും പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്ക് സമ്മാനദാനം വിതരണം ചെയ്തു.വാരപ്പെട്ടി കമ്മ്യൂണിറ്റി ഹാളിൽ ബഹു. കോതമംഗലം...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പോത്താനിക്കാട് മണ്ഡലം സമ്മേളനം ഡോ മാത്യു കുഴല്‍നാടന്‍ എം.ല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാല്‍മോന്‍ സി കുര്യന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ചികിത്സ...

NEWS

കോതമംഗലം : കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ (KSSPU) പിണ്ടിമന യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓഫീസിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും നടന്നു. മുത്തംകുഴി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ച...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ വികസന സദസ് കോതമംഗലം സെൻ്റ് തോമസ് ഹാളിൽ വച്ച് നടന്നു.വികസന സദസ്സിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി അബ്രഹാം...

NEWS

കോതമംഗലം: വിദ്യാഭാസ വിചക്ഷണനും , സാംസ്ക്കാരിക, സാമൂഹിക, രാഷ്ട്രീയ രംഗത്തെ അതികായനുമായ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസിന്റെ എൺപതാം പിറന്നാൾ ആഘോഷം പുതുപ്പാടി മരിയൻ മാനേജ്മെന്റ് സ്റ്റഡീസിൽ വച്ച് നടന്നു. അഞ്ചര...

NEWS

കോതമംഗലം : നേര്യമംഗലം വനം റേഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷൻ പുതുതായി നിർമ്മിച്ച ഫെൻസിങ്ങ് നാടിന് സമർപ്പിച്ചു. 36 ലക്ഷം രൂപ ചിലവഴിച്ചാണ് 11 കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമിച്ചത്.മുൻകാലങ്ങളിൽ ഇഞ്ചത്തൊട്ടി മേഖലയിൽ...

NEWS

കോതമംഗലം: ഒക്ടോബർ 16, 17 തീയതികളിൽ ആയി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോതമംഗലം സബ് ജില്ല ശാസ്ത്രമേള സമാപിച്ചു.1086 പോയിന്റ് നേടി സെന്റ് അഗസ്റ്റിൻസ് ഗേൾസ്...

NEWS

കോതമംഗലം:പ്ലസ് ടു വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ഉപരിപഠനസാധ്യതകളിലേക്ക് വെളിച്ചം വീശുന്ന കോതമംഗലം വിദ്യാഭാസജില്ലയുടെ ഹയർ സ്റ്റഡി എക്സ്പോ മിനി ദിശ എക്സ്പോ...

NEWS

കോതമംഗലം:  കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറയിൽ തേനീച്ചകളുടെ ആക്രമണം; ബൈക്ക് യാത്രികനും, മൂന്ന് പശുക്കൾക്കും വൻ തേനീച്ചകളുടെ ആക്രമണത്തിൽ പരിക്കേറ്റു.മുട്ടത്തുപാറ സ്വദേശി സാബുവിൻ്റെ മൂന്ന് പശുക്കളുടെ നേരെ ഇന്ന് രാവിലെയാണ് വൻതേ നീച്ചകളുടെ ആക്രമണമുണ്ടായത്....

NEWS

കോതമംഗലം: മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്ക്. രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ് നിപ്പാറ സ്വദേശികളായ രമണി,...

NEWS

കോതമംഗലം:ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് 2.34 കോടി രൂപ ചെലവഴിച്ച് കെ എസ് ആർ ടി സി ബസ്റ്റാൻഡിൽ നിർമ്മിച്ച ആധുനീക ബസ് ടെർമിനൽ( ഹരിത ടെർമിനൽ )ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്...

NEWS

പല്ലാരിമംഗലം: പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പുലിക്കുന്നേപ്പടി മൃഗാശുപത്രിയുടെ ഉദ്ഘാടനവും ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽനൽകുന്ന കാലിത്തീറ്റയുടെ വിതരണവും ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷതവഹിച്ചു. വൈസ്പ്രസിഡൻ്റ്...

error: Content is protected !!