Connect with us

Hi, what are you looking for?

EDITORS CHOICE

ദ്രോണാചാര്യ അവാർഡ് തിളക്കത്തിൽ ഔസെഫ് മാസ്റ്റർ; അത്‌ലറ്റിക്സ് പരിശീലകന്‍ ടി പി ഔസേഫ്ന് ദ്രോണാചാര്യ.

കൊച്ചി : ദ്രോണാചാര്യ അവാർഡിന്റെ തിളക്കത്തിലാണ് ഔസെഫ് മാസ്റ്റർ.നീണ്ട 43 വര്‍ഷത്തെ പരിശീലന മികവിനുള്ള അംഗീകാരമായി ദ്രോണാചാര്യ അവാര്‍ഡ് പെരുമ്പാവൂർ സ്വദേശി ടി. പി ഔസെഫ് എന്ന കായികപരിശീലകനെ തേടിയെത്തുമ്പോള്‍ അത്‌ വൈകി വന്ന അംഗീകാരം കൂടിയാണ്. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ തേക്കമാലില്‍ ഔസേഫ് മാസ്റ്റര്‍ക്ക് ഇത് നിറഞ്ഞ അഭിമാന നിമിഷം.16 വർഷത്തെ എയർ ഫോഴ്‌സ് ഔദ്യോഗിക ജീവിതത്തിനിടയിൽ 13 വർഷം ലോങ്ങ്‌ ജംപിലും,5 വർഷം ട്രിപ്പിൾ ജമ്പിലും ചാമ്പ്യൻ.“അംഗീകാരം വൈകിപോയതിൽ പരിഭവമില്ല. എല്ലാ രംഗത്തും സംഭവിക്കുന്നതാണിത്. മുകളിലേക്ക് മാത്രമല്ല, ഇടയ്ക്ക് താഴേയ്ക്ക് നോക്കാനും സാധിക്കണം. പാവപ്പെട്ടവരുടെ ജീവിതങ്ങളിലേക്കും നമ്മള്‍ കടന്നുചെല്ലണം” – ബോബി അലോഷ്യസ് അടക്കമുള്ള നിരവധി അന്തര്‍ദേശിയ താരങ്ങളേയും 25 ഓളം പരിശീലകരേയും വാര്‍ത്തെടുത്ത കായിക പരിശീലകന്റെ വാക്കുകള്‍ക്ക് ദാര്‍ശനിക ഭാവം.


15 വര്‍ഷത്തെ അത്‌ലറ്റിക് ചരിത്രവും 43 വര്‍ഷത്തെ പരിശീലക ചരിത്രവും ഈ 75കാരനുണ്ട്. കുറുപ്പംപടി എം.ജി.എം. ഹൈസ്‌കൂള്‍, കോതമംഗലം എം.എ. കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍, പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഔസേപ്പ് മാസ്റ്റര്‍ 1964ല്‍ എയര്‍ഫേഴ്സില്‍ റഡാര്‍ മെക്കാനിക്കായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എയര്‍ഫോഴ്സില്‍ തുടര്‍ച്ചയായ 13 വര്‍ഷം ലോങ്ങ് ജംപിലും അഞ്ചുവര്‍ഷം ട്രിപ്പിള്‍ ജംബിലും ചാമ്പ്യനായി. ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്ട്സില്‍ അത്‌ലറ്റിക്സില്‍ ഡിപ്ലോമയും നേടി 1981ല്‍ എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ചു. അതേവര്‍ഷം തന്നെ കേരള സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ കീഴില്‍ തിരുവനന്തപുരം ജി.വി. രാജ സ്‌കൂളില്‍ കോച്ചായി നിയമിതനായി. ട്രിപ്പിള്‍ ജംപില്‍ എസ്. എസ്. മുരളി എന്ന അന്തര്‍ദേശീയ താരത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത് ജി.വി.രാജയില്‍ ചിലവഴിച്ച മൂന്നുവര്‍ഷങ്ങളില്‍ തന്നെ.

തൃശ്ശൂര്‍ വിമല കോളേജില്‍ 1986ല്‍ കോച്ചായി പ്രവേശിച്ചതിനെ തുടര്‍ന്നുള്ള ഏഴുവര്‍ഷങ്ങളില്‍ ബോബി അലോഷ്യസ്, ലേഖ തോമസ്, അഞ്ജു ബോബി ജോർജ് , ജിനു ഫിലിപ്പ് അടക്കമുള്ള അന്തര്‍ദേശീയ താരങ്ങളുടെ വളര്‍ച്ചക്ക് സാക്ഷിയായി. 1992 മുതല്‍ രണ്ടുവര്‍ഷം പാല അല്‍ഫോണ്‍സ കോളേജിലും 94 മുതല്‍ 98 വരെ ഇന്ത്യന്‍ ടീമിന്റെ അത്‌ലറ്റിക് കോച്ചായും പ്രവര്‍ത്തിച്ചു. സ്‌പോര്‍ട്ട്സ് കൗണ്‍സിലിന്റെ പരിശീലക സ്ഥാനത്തുനിന്നും 2001ല്‍ വിരമിച്ച ശേഷം കോതമംഗലം മാര്‍ ബേസില്‍ സ്കൂൾലും തുടര്‍ന്ന് 16 വര്‍ഷം കോതമംഗലം എം.എ. കോളേജിന്റെ പരിശീലന കളരിയിൽ പരിശീലകന്റെ വേഷമണിഞ്ഞു.


2019ല്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെത്തിയ ഔസേഫ് മാസ്റ്റര്‍ സച്ചുജോര്‍ജ്ജ്, മുഹമ്മദ് അനസ്, മീര ഷിബു, സാന്‍ട്ര ബേബി, സെബാസ്റ്റിയന്‍ ഷിബു എന്നി രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്ക് ലോങ്ങ് ജംപിലും ട്രിപ്പിള്‍ ജംപിലും തീവ്രപരിശീലനം നല്‍കി വരികയാണ്. ഫ്രാന്‍സില്‍ നടക്കുന്ന 2024ലെ ഒളിമ്പിക്സിലേക്ക് ഇവരെ സജ്ജരാക്കുകയാണ് ലക്ഷ്യം.
” അമിതമായ രാഷ്ട്രീയ വല്‍ക്കരണമാണ് ഇന്ത്യന്‍ കായികരംഗത്തിന് വിനയായി മാറുന്നത്. കായികതാരങ്ങളേക്കാളും പരിശീലകരേക്കാളും സംഘടനകള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രാധാന്യം ലഭിക്കുന്ന അവസ്ഥ മാറിയെ തീരു” പരിശീലന രംഗത്ത് വിട്ടുവീഴ്ച കാണിക്കാത്ത 75 കാരന്റെ വാക്കുകളുടെ മൂര്‍ച്ചക്ക് കുറവില്ല. ഗ്രേസിയാണ് ഭാര്യ. ബോബി ജോസ്, ടീന ജോസ്, ടെസി ജോസ് എന്നിവര്‍ മക്കളാണ്

You May Also Like

NEWS

കോതമംഗലം: കോതമംഗലത്തെ ചുവപ്പണിയിച്ച് കോതമംഗലം സിപിഐ എം ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം. പൊതുസമ്മേളനത്തിന് മുന്നോടിയായി കോതമംഗലം നഗരത്തേയും മണ്ണിനെയും മനസ്സിനെയും ചുവപ്പണിയച്ച ആയിരങ്ങൾ പങ്കെടുക്ക പൊതുപ്രകടനം സി പിഐ എമ്മിന്റെ കരുത്ത്...

NEWS

കോതമംഗലം: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ,നെല്ലിക്കുഴി കുമ്മത്തുകുടി വീട്ടിൽ നാദിർഷാ (34)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ...

NEWS

കോതമംഗലം – ബ്രൌൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളികൾ കോതമംഗലത്ത് എക്സൈസ് പിടിയിൽ.ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോതമംഗലത്ത് വിവിധ...

NEWS

കോതമംഗലം:- വാരപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അടുക്കള പച്ചക്കറി തോട്ടത്തില്‍ കുട്ടിക്കര്‍ഷകര്‍ വിളവെടുത്തു. വിത്തു നടീല്‍ മുതല്‍ വിളവെടുപ്പു വരെയുള്ള ഒരോ ഘട്ടങ്ങളിലും കുട്ടികളുടെ സജീവ സാന്നിധ്യത്തോടെയാണ് സ്‌കൂളില്‍ ജൈവ പച്ചക്കറി കൃഷി...

CRIME

കോതമംഗലം : പുതുപ്പാടി ലിഫ്റ്റ് ഇറിഗേഷൻ്റെ പമ്പ് ഹൗസിൽ നിന്നും ചെമ്പുകമ്പി മോഷണം നടത്തിയ രണ്ടു പ്രതികൾ പോലീസ് കസ്റ്റഡിയിലായി. കക്കടാശേരി വലിയ വീട്ടിൽ ഹാരിസ് ബഷീർ, ബംഗാൾ മുർഷിദാബാദ് സ്വദേശി മുഹമ്മദ്...

CRIME

കോതമംഗലം: ബാറിലെ ആക്രമണ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍ മുളവൂര്‍ പൊന്നിരിക്കപറമ്പ് ഭാഗത്ത് പുത്തന്‍പുര അന്‍വര്‍ (34), കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി അജിത്ത്(31) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 14...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി നെവിൻ പോൾ , വിജയ് മെർച്ചൻ്റ് ട്രോഫിക്കുള്ള (അണ്ടർ 16) കേരള ക്രിക്കറ്റ് ടീമിൽ ഇടം നേടി. എറണാകുളം, ഇടുക്കി ,തൃശ്ശൂർ...

NEWS

കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില്‍ വീട്ടുകാരും സമീപവാസികളും ആശങ്കയില്‍. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില്‍ കുമാരന്റെ വീടിനോട് ചേര്‍ന്ന കിണറ്റിലാണ് വെള്ളം അടിയില്‍നിന്ന്...

NEWS

കോതമംഗലം: കേരള ഫ്ലോറിംഗ് ട്രെഡ് യുണിയൻ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് കാമ്പയിനും വിതരണവും കോതമംഗലത്ത് വച്ച് നടന്നു.കെ.എഫ്.ടി.യു കോതമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം...

NEWS

കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന...

NEWS

കോതമംഗലം : മലയിൻകീഴ് ഫാദർ ജെ ബി എം യു പി സ്കൂളിൽ ജെബിഎം കിഡ്സ് ഡേ & മെറിറ്റ് ഡേ ആഘോഷിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. സ്കൂൾ മാനേജർ...

NEWS

കീരംപാറ: സെൻറ് സെബാസ്റ്റ്യൻസ് ഇടവകയിൽ വിവാഹത്തിന്റെ 25, 50 വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളുടെ ജൂബിലി ആഘോഷിച്ചു. ചടങ്ങിന് മുന്നോടിയായി നടന്ന ദിവ്യബലിയിൽ ജൂബിലിയേറിയൻസ് കാഴ്ചയർപ്പണം നടത്തി. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ...

error: Content is protected !!