Connect with us

Hi, what are you looking for?

CHUTTUVATTOM

കേന്ദ്ര പദ്ധതി പരസ്യ ബോർഡിൽ ചാണകം വലിച്ചെറിഞ്ഞു സാമൂഹ്യ വിരുദ്ധരുടെ അതിക്രമം.

കോട്ടപ്പടി : ദീൻദയാൽ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയുടെ വിവരങ്ങൾ പൊതു ജനത്തിനെ അറിയിക്കാനായി സർക്കാർ ചിലവിൽ കോട്ടപ്പടി വാടാശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അതിക്രമം. 33.76 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രം എറണാകുളം ജില്ലക്കായി അനുവദിച്ചിട്ടുള്ളത്. ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുബങ്ങൾക്ക് എൽ ഇ ഡി ബൾബ് സഹിതം സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകുന്ന പദ്ധതിയിലൂടെ ജന ശ്രദ്ധ പിടിച്ചു പറ്റിയ കേന്ദ്ര പദ്ധതി ബോർഡിൽ ചാണകം വലിച്ചെറിഞ്ഞു ജനങ്ങളിൽ നിന്നും മറച്ചു വെക്കാൻ കഴിയുമെന്നാണ് സാമൂഹ്യ ദ്രോഹികൾ കരുതുന്നത്.

ഈ ഹീനമായ പ്രവർത്തി ചെയ്തവരെ കണ്ടു പിടിക്കാനോ ശിക്ഷിക്കുന്നതിനോ ബോർഡ് സ്ഥാപിച്ച കെ എസ് ഇ ബി അധികൃതർക്ക് കഴിഞ്ഞില്ല എന്നത് കേരളത്തലെ ഉദ്യോഗസ്ഥ മനോഭാവം വിളിച്ചോതുന്നു. ഈ കിരതമായ പ്രവർത്തിയെ ബിജെപി പഞ്ചായത്ത് സമിതി അപലപിക്കുന്നതായും ഇത് ചെയ്ത ദേശ ദ്രോഹികളെ കണ്ടെത്തി മാതൃക പരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതായി ബിജെപി ക്ക് വേണ്ടി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് വി ജി അരവിന്ദാക്ഷൻ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന്റെ വെയിറ്റിംഗ് ഷെഡ്ഡിലെ ഫാനുകള്‍ പ്രവര്‍ത്തനരഹിതം. യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കാനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഫാനുകള്‍. കഴിഞ്ഞദിവസങ്ങളിലെ കൊടുംചൂടില്‍പ്പോലും ഫാനുകള്‍ നോക്കുകുത്തിയായിരുന്നു. ബസ് സ്റ്റാന്‍ഡിലെ ലൈറ്റുകളും പ്രവര്‍ത്തന...

NEWS

കോതമംഗലം: കളക്ടറുടെ ഓർഡറിന് പുല്ലുവില കൊച്ചി മൂന്നാർ ദേശീയപാത നവീകരണത്തിന്റെ ഭാഗമായി തൃപ്പൂണിത്തുറ മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാത നവീകരണ നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശവും പല സ്ഥലങ്ങളിലും വൻതോതിൽ മണ്ണുകളും...

NEWS

പിണ്ടിമന:  പഞ്ചായത്ത് പത്താം വാർഡിലെ അടിയോടി ഓക്സിജൻ ബയോഡൈവേഴ്സിറ്റി പാർക്ക് ,എറണാകുളം ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ സി പ്രേം ഭാസ് ,ടൂറിസം പ്രൊജക്ട് എഞ്ചിനിയർ എസ് ശ്രീജ, ടൂറിസം പ്രൊമോഷൻ...

NEWS

കോതമംഗലം: ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ്...