കോതമംഗലം : മാമല ക്കണ്ടം മേട്നാപ്പാറ ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. കമ്മ്യൂണിറ്റി ഹാൾ നവീകരണം മറ്റ് അനു ബന്ധ പ്രവർത്തികൾ, ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണം, അംഗൻവാടി നവീകരണം, ഡ്രൈനേജ് നിർമ്മാണം, കനാൽ സൈഡ് പ്രൊട്ടക്ഷൻ, കിണർ നവീകരണം , ഊര് വിദ്യ കേന്ദ്രം നവീകരണവും ലൈബ്രറി സ്ഥാപിക്കലും, നടപ്പാലം നിർമ്മാണം, നടപ്പാത കോൺക്രീറ്റ്, സോളാർ മിനി മാസ്റ്റ് ലൈറ്റുകൾ, ഹൈ മാസ്റ്റ് ലൈറ്റുകൾ
എന്നീ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വികസന പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിന് മുന്നോടിയായി മേട് നാപാറയിൽ ചേർന്ന ഊരു കൂട്ടം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അധ്യക്ഷത വഹിച്ചു.യോഗത്തിൽ വൈസ് പ്രസിഡന്റ് സൽമ പരീത്,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ ഗോപി,പഞ്ചായത്ത് അംഗം ബിനീഷ് നാരായണൻ, മാമലക്കണ്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി എൻ കുഞ്ഞുമോൻ, ടി ഡി ഒ മനോജ് കെ ജി,KEL പ്രോജക്ട് മാനേജർ ഫവാസ് റഹ്മാൻ, സീനിയർ ക്ലർക്ക് മനീഷ് മധു,ഓവർ സീയർമ്മാരായ സംഗീത യു കെ,സജോമോൻ,പ്രമോട്ടർ മായ മനു,
മേട് നാപ്പാറ മൂപ്പൻ രാജു മണി,ലീല മാരിയപ്പൻ, ബിജു പനംകുഴിയിൽ,സുശീല മോഹനൻ, ജോസഫ് കുര്യൻ, ടി എൻ ഷാജു തുരുത്തേൽ,ലീല മാരിയപ്പൻ എന്നിവർ പങ്കെടുത്തു
കൂടുതൽ ഉന്നതികളിലേക്കും സമഗ്ര വികസന പദ്ധതി തുടർച്ചയിൽ നടപ്പിലാക്കുമെന്ന് എം എൽ എ അറിയിച്ചു.



























































