Connect with us

Hi, what are you looking for?

NEWS

ചരിത്ര വിജയം നേടി ദേവസ്വം ബോഡ് ഹൈസ്കൂൾ: 100% വിജയത്തിനൊപ്പം, താലൂക്കിലെ ഏറ്റവും ഉയർന്ന എ പ്ലസ് വിജയ ശതമാനം

കോതമംഗലം : ഇത്തവണത്തെ എസ് എസ് എൽ സി പരീക്ഷയിൽ കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിൽ ഫുൾ A പ്ലസ് നേടിയ സ്കൂളുകളിലെ കുട്ടികളുടെ ശതമാന കണക്കിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം കൈവരിച്ച് ഒന്നാം സ്ഥാനം നേടി തൃക്കാരിയൂർ ദേവസ്വം ബോർഡ്‌ ഹൈസ്കൂൾ അഭിമാനമായി. സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് പരീക്ഷ എഴുതിയതിൽ 39 % കുട്ടികളും മുഴുവൻ വിഷയങ്ങളിലും A പ്ലസ് നേടിയത്.

സ്കൂളിൽ പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളും വിജയിച്ച് ഉന്നത വിജയം കരസ്ഥമാക്കിയപ്പോൾ സ്കൂളിൽ ചരിത്രത്തിലാദ്യമായിട്ടാണ് 14 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയത് . തികച്ചും ഗ്രാമീണ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ സാധാരണക്കാരുടെ മക്കളാണ് ഈ നേട്ടം കൈവരിച്ചത് എന്നുള്ളതും ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും, ഒപ്പം ഈ നേട്ടം കൈവരിക്കാൻ കഠിന പ്രയത്നം ചെയ്ത് കുട്ടികളൊപ്പം നിന്ന അദ്ധ്യാപർക്കും സഹായങ്ങൾ നൽകി കൂടെ നിന്ന പി ടി എ ക്കും നാട്ടുകാരും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളും അഭിനന്ദനങ്ങൾ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!