കോതമംഗലം:സ്കൂളുകളിൽ ദിവസവേദതന അടിസ്ഥാനത്തിൽ നിയമിക്കുന്ന അധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാനുള്ള അധികാരം വിദ്യാഭ്യാസ ജില്ലാ ഓഫീസർമാർക്ക് നൽകണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കോതമംഗലം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു . ടൗൺ യുപി സ്കൂളിൽ നടന്ന സമ്മേളനം കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ഷാജിമോൻ കെ.ആർ. ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റൈജു എബ്രഹാം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി ജോൺ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ഉപജില്ല സെക്രട്ടറി എം. നിയാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഞ്ജു എം എസ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
ജില്ലാ നേതാക്കളായ അബൂബക്കർ ടി എ , ഷെമീദ എ.ഇ.,അനീഷ് കെ ആർ എന്നിവരും എൻജോ യൂണിയൻ നേതാവായ എൽദോസ് ജേക്കബ് ,മുൻ നേതാക്കളായ പി.അലിയാർ, എസ് എം അലിയാർ, എം ഡി ബാബു , സജിമോൻ കെ എൻ ,ഒ.പി.ജോയ് തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം ആനി ജോർജ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജില്ലാ എക്സിക്യൂട്ടീവ് അംഗമായ സി എസ് ദിലീപ് കുമാർ സമ്മേളന നിരീക്ഷകനായി . സമ്മേളനത്തിൽ സബ്ജില്ലാ പ്രസിഡണ്ടായി അനീഷ് കെ ആർ , സെക്രട്ടറിയായി എം നിയാസ്, ട്രഷററായി രഞ്ജു എം എസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)