കോതമംഗലം: ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോതമംഗലത്ത് ആം ആദ്മി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. ഗാന്ധിസ്ക്വയറിൽനിന്നാരംഭിച്ച പ്രകടനടനം നിയോജക മണ്ഡലം പ്രസിഡൻ്റ് ജിജോ പൗലോസ് ഉദ്ഘാടനം ചെയ്തു. ഭയപ്പെടുത്തി അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ നീക്കമെങ്കിൽ ചെറുത്ത്നിന്ന് പോരാടാനാണ് തീരുമാനമെന്ന്
സംസ്ഥാന വക്താവ് ജോൺസൺ കറുകപ്പള്ളി പറഞ്ഞു.
നിയോജക മണ്ഡലം സെക്രട്ടറി വിജോയി പുളിക്കൽ, ട്രഷറാർ സുരേഷ് പത്ഭനാഭൻ , ലിൻസൺ തോമസ് , മുഹമ്മദ്നൗഷാദ്, കെ.എസ് ഗോപിനാഥ്, സാബു കുരിശിങ്കൽ, ഷാജൻ കറുകടം, എൽദോ പീറ്റർ അജയ്, അമൽ ഷിജു , യക്കോബ് പിണ്ടിമന, ശാന്തമ്മ ജോർജ് , ജോയി കാട്ടുച്ചിറ, ബാബു പീച്ചാട്ട്, ഷാജു കൂത്തമറ്റം എന്നിവർ പ്രസംഗിച്ചു.
കോതമംഗലം ചെറിയപള്ളിത്താഴംചുറ്റി പ്രകടനം പ്രൈവറ്റ് സ്റ്റാൻ്റിൽ സമാപിച്ചു.