കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട് സംസ്ഥാന വന്യ ജീവി ബോർഡിന്റെ പ്രത്യേക യോഗം നാളെ (5/10/24) ചേരുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയിക്കുന്നത്തിനും,അതിർത്തിക്കുള്ളിലെ ജനവാസ മേഖലകളെ പൂർണ്ണമായി ഒഴിവാക്കുന്നതിനുമുള്ള നിർദ്ദേശം കഴിഞ്ഞ സംസ്ഥാന വന്യ ജീവി ബോർഡ് യോഗം കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിരുന്നു.
എന്നാൽ കേന്ദ്ര സർക്കാർ ഇതേ സംബന്ധിച്ച് അധിക വിവരങ്ങൾ ആവശ്യപ്പെടുകയും,പ്രസ്തുത നിർദ്ദേശം സംബന്ധിച്ച് ചില വ്യക്തതകൾ കൂടി ആരായുകയും ചെയ്തു. കേന്ദ്ര വന്യ ജീവി ബോർഡിന്റെ യോഗം ഈ മാസം 9-)0 തീയതി ചേരാൻ തീരുമാനിച്ചിട്ടുള്ളതിനാൽ തട്ടേക്കാടിന്റെ വിഷയം ചർച്ച ചെയ്ത് ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന വന്യ ജീവി ബോർഡിന്റെ അടിയന്തര യോഗം നാളെ (5/10/24) വിളിച്ച് ചേർക്കാൻ തീരുമാനിച്ചതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട വിശദ വിവരങ്ങൾ ഈ യോഗം ചർച്ച ചെയ്ത് കേന്ദ്ര സർക്കാരിന് അടിയന്തരമായി സമർപ്പിക്കുന്നതാണെന്ന് കൂടി കാഴ്ച്ചയിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉറപ്പ് നൽകിയതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.