Connect with us

Hi, what are you looking for?

NEWS

കമ്പനിപ്പടിയിലെ യുവാക്കളുടെ മരണം: പൂര്‍ണ്ണ ഉത്തരവാദിത്തം പിഡബ്യൂഡി അധികൃതര്‍ക്കെന്ന് യുഡിഎഫ്

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയില്‍ പിഡബ്യൂഡി റോഡിന് സമീപമുള്ള ഓടയിലേക്ക് പതിച്ച് കഴിഞ്ഞ ഞായറാഴ്ച വെളുപ്പിന് ബൈക്ക് യാത്രകാരായ രണ്ടു യുവാക്കള്‍ മരിക്കാനിടയായതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം പിഡബ്യൂഡി അധികൃതര്‍ക്കാണെന്ന് ആരോപിച്ചു കൊണ്ട് യുഡിഎഫ് നേതാക്കള്‍ പിഡബ്യൂഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയരെ ഉപരോധിച്ചു

അശാസ്ത്രീയമായ രീതിയില്‍ റോഡ് നിര്‍മിക്കുകയും റോഡ് സൈഡില്‍ കലുങ്കിന്റെ ഭാഗം കട്ട് ചെയ്തു അപകടകരമായ രീതിയില്‍ മരണ കെണിയായി നിര്‍ത്തുകയും ചെയ്തിരിക്കുന്നതിനാല്‍ വാഹന യാത്രക്കാരും കാല്‍ നടക്കാരും നിരന്തരം അപകടത്തില്‍ പെടുന്നത് പതിവായ സ്ഥലത്താണ് ബൈക്കില്‍ വന്ന രണ്ടു യുവാക്കള്‍ ബൈക്ക് കാനയിലേക്ക് മറിഞ്ഞു മരണപ്പെട്ടത്
അപകടമേഖലയെ സംബന്ധിച്ച് നിരവധി തവണ നാട്ടുകാരും പൊതു പ്രവര്‍ത്തകരും പിഡബ്യൂഡി അധികൃതരെ അറിയിച്ചിട്ടും തിരിഞ്ഞ് നോക്കാതെ രണ്ടു യുവാക്കളുടെ മരണം ക്ഷണിച്ചു വരുത്തുകയാണ് ചെയ്തത്.

എംവിഡി അധികാരികളുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു അവരുടെ റിപ്പോര്‍ട്ട് പ്രകാരം തുറന്ന് കിടക്കുന്ന അശാസ്ത്രീയമായ ഓടയാണ് അപകടത്തിന് കാരണം എന്ന് റിപ്പോള്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
പിഡബ്യൂഡി അസി :എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ച സമരത്തില്‍ യുഡിഎഫ്
നേതാക്കളായ അലി പടിഞ്ഞാറെചാലില്‍, എംഎ കരീം, പരീത് പട്ടമ്മാവുടി, ഷംസു നരീക്കമറ്റം കെ.പി അബ്ബാസ്, കെ പി കുഞ്ഞ്,നൗഫല്‍ കാപ്പുച്ചാലില്‍, റഫീഖ് മുല്ല, ഷെബിന്‍ ഇസ്മായില്‍, ഷെഫീക് ഇടപ്പാറ, അജ്മല്‍ മാനിക്കന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

പിഡബ്യൂഡി എന്‍ജിനീയര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് കോതമംഗലം പോലീസ് ഇന്‍സ്പെക്ടര്‍ പിഡബ്യൂഡി ഓഫീസിലെത്തി സമരക്കാരും എഞ്ചിനീയറുമായി സംസാരിച്ചതിനെ തുടര്‍ന്ന് എക്‌സിയും എഇ യും പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ അപകട സ്ഥലം സന്ദര്‍ശിച്ച് അടിയന്തിരമായി ഓടയുടെ മുകളില്‍ താല്‍ക്കാലിക സ്ലാബുകള്‍ സ്ഥാപിക്കാമെന്നും, അപകട മുന്നറിയിപ്പ് ബോര്‍ഡുകളും ലൈറ്റുകളും ഉള്‍പ്പടെയുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും ഉള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഉപരോധസമരം അവസാനിപ്പിച്ചു.

 

You May Also Like

NEWS

കോതമംഗലം: ഡ്രൈഡേ ദിനത്തില്‍ ഓട്ടോറിക്ഷയില്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന നാല് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. നേര്യമംഗലം സ്വദേശി ആന്തിയാട്ട് സുനില്‍ (45) ആണ് കരിമണല്‍ പോലീസിന്റെ പിടിയിലായത്. കരിമണല്‍ പോലീസ് സര്‍ക്കിള്‍...

NEWS

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടിങ്ങിയിരിക്കുന്ന എൽദോ മാർ ബസേലിയോസ് ബാവ 339 വർഷം മുൻപ് കോതമംഗലം കോഴിപ്പിള്ളിയിൽ എത്തിയപ്പോൾ ബാവയെ ചെറിയ പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക്...

NEWS

കോതമംഗലം : വിശുദ്ധ മാർത്തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിന്റെ ഭാഗമായി തീർത്ഥാടകർക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു. ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം: ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലുള്ള വാരപ്പെട്ടി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതുതായി സ്ഥാപിച്ച ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസർ ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കുടുംബരോഗ്യ കേന്ദ്രത്തത്തിന്റെ...

error: Content is protected !!