Connect with us

Hi, what are you looking for?

NEWS

വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി.

കോതമംഗലം: വന്യജീവി ആക്രമണം തടയുന്നതിന് ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി വനാതിർത്തിയിൽ ട്രഞ്ച് കുഴിക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രഗ്രാമവികസന വകുപ്പ് മന്ത്രി ഗിരിരാജ് സിങ്ങിനെ ഡീൻ കുര്യാക്കോസ് എം.പി. നേരിൽ കണ്ട് ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്യാവുന്ന പ്രവർത്തികളുടെ പട്ടികയിൽ നിലവിൽ ട്രഞ്ച് കുഴിക്കുന്നത് ഉൾപ്പെട്ടിട്ടില്ലായെന്നും നേരത്തേ 2010-വരെ ഇത് അനുവദിച്ചിരുന്നു. തുടർന്ന് വനംവകുപ്പിൻറെ കർശനമായ വിലക്ക് മൂലമാണ് പ്രസ്തുത ജോലികൾ സാധ്യമാകാത്തതെന്നും എം.പി. പറഞ്ഞു.

കേരളത്തിൽ കാട്ടാന ശല്യം പെരുകുകയും, വന്യജീവി ആക്രമണങ്ങൾ കൂടി വരികയും ചെയ്യുന്ന പശ്ചാത്തലത്തിൽ പ്രതിരോധമാർഗ്ഗങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കോതമംഗലം ഉൾപ്പെടെ ഇടുക്കി ജില്ല പൂർണ്ണമായും, വനപ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണ്. 350 കി.മി.യിലധികം അതിർത്തി പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ കടുത്ത ആക്രമണം പതിവാണ്. ഇത്തരം സാഹചര്യത്തിൽ ട്രഞ്ച് കുഴിക്കുന്നതിനുളള അനുമതി ലഭിച്ചാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളായി ചെയ്യാവുന്നതാണെന്നും എം.പി. മന്ത്രിയെ ബോധ്യപ്പെടുത്തി.

മാത്രവുമല്ല തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ സൃഷ്ടിക്കാനും വഴി വെയ്ക്കുമെന്നും എം.പി. ചൂണ്ടികാണിച്ചു. ഇത് സംബന്ധിച്ച് നിരന്തര ആവശ്യം പരിഗണിച്ച് അനുഭാവ പൂർണ്ണമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി ഡീൻ കുര്യാക്കോസിനെ അറിയിച്ചു.

 

You May Also Like

NEWS

തടത്തിക്കവല :എൽ ഡി എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത്...

NEWS

കോതമംഗലം: പ്രാര്‍ത്ഥനയോടെ വോട്ടവകാശം വിനിയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കോതമംഗലം രൂപത പാസ്റ്റല്‍ കൗണ്‍സില്‍ സമ്മേളനം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക...

NEWS

പൈങ്ങോട്ടൂർ: ബസ് ഉടമയെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കടവൂർ പൈങ്ങോട്ടൂർ കൊമ്പനാൽ വീട്ടിൽ ജോമേഷ് (40) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. 20 ന് വെകീട്ട് പൈങ്ങോട്ടൂർ ഗാന്ധി സ്ക്വയറിന്...

NEWS

മൂവാറ്റുപുഴ: പാലക്കുഴയില്‍ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് തീയിട്ട് നശിപ്പിച്ച നിലയില്‍. പഞ്ചായത്ത് കമ്മറ്റി നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസാണ് ഇന്നലെ രാത്രിയില്‍ തീയിട്ട് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന...