കോതമംഗലം ; വിദ്യാഭ്യാസരംഗത്ത് ഉന്നത വിജയം നേടിയ SSLC, Plus Two വിദ്യാർത്ഥികളെ ഇടുക്കി ലോകസഭാ മണ്ഡലത്തിൽ അനുമോദിക്കുന്നതിന്റെ ഭാഗമായി എം.പി, ഡീൻ കുര്യാക്കോസ് നൽകുന്ന വിദ്യാഭ്യാസ അവാർഡിന്റെ വിതരണം കോതമംഗലം നിയോജകമണ്ഡ ലത്തിൽ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്നു. എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പി.റ്റി.എ. പ്രസിഡന്റ് സണ്ണി കടുത്താഴെ അദ്ധ്യക്ഷത വഹിച്ചു.
സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ സ്റ്റോറി സ്വാഗതം പറ ഞ്ഞു. പ്രിൻസിപ്പാൾ സിസ്റ്റർ ട്രീസ (ജോസ്, ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ടീസ റാണി, എം.എസ്. എൽദോസ്, പ്രിൻസ് വർക്കി, സിസ്റ്റർ കാരുണ്യ എന്നിവർ സംസാരിച്ചു.
