Connect with us

Hi, what are you looking for?

NEWS

ഡീൻ കുര്യാക്കോസ് എം പി ഇടപെട്ടു;നാട്ടുകാരുടെ വഴിയടച്ച് ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് പ്രോജക്ട് ഡയറക്ടർ പി.പ്രദീപ്കുമാർ

 

കോതമംഗലം : പ്രതിഷേധം ശക്തമായതോടെ ഡീൻ കുര്യാക്കോസ് എംപിയുടെ ഇടപെടലിനെ തുടർന്ന്നേര്യമംഗലം വില്ലാംചിറയിൽ നാട്ടുകാരുടെ വഴിയടച്ച്

ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ നടത്തരുതെന്ന് ദേശീയപാതാ അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ കരാറുകാർക്ക് നിർദ്ദേശം നല്കി.വില്ലാംചിറയിൽ

25 കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയടച്ചാണ് ദേശീയപാത നവീകരണ പ്രവൃത്തികൾ നടന്നു വരുന്നത്. കുടുംബങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതോടെ ഇവർ പ്രതിഷേധവുമായി രംഗത്ത് എത്തി.

75 വർഷത്തിൽ അധികമായി ഉപയോഗിച്ചിരുന്ന

വഴികളാണ് നിർമ്മാണ പ്രവൃത്തികളെ തുടർന്ന് അടഞ്ഞു പോയതെന്ന് നാട്ടുകാർ പറഞ്ഞു. വില്ലാഞ്ചിറയിൽ ഒരു വശം അഗാധമായ കൊക്കയാണ്.

നിലവിലെ ദേശീയ പാതയിൽ നിന്ന് ചരിവിലൂടെ മൂന്നിടത്തായി നിർമ്മിച്ചിരുന്ന മൺപാതയാണ് 25 കുടുംബങ്ങൾ ഇക്കാലമത്രയും സഞ്ചാരമാർഗ്ഗമായി ഉപയോഗിച്ചിരുന്നത്. ദേശീയ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി 50 അടിയോളം താഴ്ചയിൽ നിന്ന് കോൺക്രീറ്റ് ഭിത്തികൾ നിർമ്മിച്ചതോടെ കുടുംബങ്ങളുടെ സഞ്ചാര മാർഗ്ഗം അടഞ്ഞു പോകുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ

ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഇടപെട്ട് കരാറുകാരുമായി നടത്തിയ

ചർച്ചയിൽ ഇവർക്കെല്ലാം റാമ്പ് കെട്ടി വഴി നൽകാമെന്ന് ഉറപ്പ് നല്കിയെങ്കിലും അത് പാലിച്ചില്ല. നിർമ്മാണ പ്രവൃത്തികളെ തുടർന്ന് ഇത്രയും കുടുംബങ്ങളുടെ കുടിവെള്ള വിതരണ പൈപ്പുകളും തകർന്നു. ഇതോടെ ഇവിടെ ശുദ്ധജല വിതരണവും മുടങ്ങി. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന്

കുടുംബങ്ങൾ പറയുന്നു. പ്രതിഷേധം ശക്തമായതോടെ ഡീൻ കുര്യാക്കോസ് എം പി വിഷയത്തിൽ ഇടപെട്ടു. ഇതിനെ തുടർന്ന് ചൊവ്വാഴ്ച ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ, കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ എന്നിവരുമൊത്ത് സ്ഥലം സന്ദർശിച്ച് കുടുംബങ്ങളുടെ പരാതി പരിശോധിച്ചു. കുടുംബങ്ങളുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ

തുടർന്ന് ഡീൻ കുര്യാക്കോസ് എം പി യുടെ നേതൃത്വത്തിൽ പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ,

കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ,

മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് സൈജന്റ് ചാക്കോ, യുഡിഎഫ് നേര്യമംഗലം മണ്ഢലം ചെയർമാൻ ജെയ്മോൻ ജോസ്, കൺവീനർ പി എം എ കരീം എന്നിവർ നടത്തിയ ചർച്ചയിൽ വഴിയടച്ച് നിർമ്മാണ പ്രവൃത്തികൾ നടത്തരുതെന്ന്

പ്രോജക്ട് ഡയറക്ടർ പി. പ്രദീപ്കുമാർ കരാർ കമ്പനിക്ക് നിർദ്ദേശം നല്കി. കുടുംബങ്ങളുടെ സഞ്ചാരം സാധ്യമാക്കും വിധം റാമ്പ് നിർമ്മിച്ചു നല്കാനും തകർന്ന കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിച്ച് കുടിവെള്ള വിതരണം പുനസ്ഥാപിക്കാനും

പ്രോജക്ട് ഡയറക്ടർ നിർദ്ദേശം നല്കി.

You May Also Like

NEWS

കോതമംഗലം – കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കിണറിൽ വീണ കൂറ്റൻ മൂർഖൻ പാമ്പിനെ രക്ഷപെടുത്തി. കുത്തുകുഴിക്കു സമീപം കപ്പ നടാൻ വേണ്ടി കൃഷിയിടമൊരുക്കുന്നതിനിടയിലാണ് കിണറിൽ വീണു കിടക്കുന്ന മൂർഖൻ പാമ്പിനെ ജോലിക്കാർ...

NEWS

  കോതമംഗലം : നെല്ലിക്കുഴിയിൽ എൽ ഡി എഫ് വാർഡ് കൺവെൻഷനുകൾ ചേർന്നു.7,9,15 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ കെ ബി അൻസാർ,അരുൺ സി...

NEWS

  കോതമംഗലം : കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം1348 ന്റെ 2024-25 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗത്തിനോട് അനുബന്ധിച്ച് എസ്.എൽ.സി,പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണോദ്ഘാടനം...

NEWS

  കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 29-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അജി വി.എം ൻ്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു.വിളയാലിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രശാന്ത്...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പാലിറ്റി 30-ാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ ചേർന്നു.വടക്കേ വെണ്ടുവഴിയിൽ ചേർന്ന കൺവെൻഷൻ ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ഷാജി കരോട്ടുവീട്ടിൽ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം: വോട്ടുപിടുത്തത്തിനിടയില്‍ പാമ്പുപിടിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുണ്ട് കോതമംഗലത്ത്. കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജ്യൂവല്‍ ജൂഡിയാണ് താരം. കൊടും വിഷമുള്ള രാജവെമ്പാലയോ, മൂര്‍ഖനോ, വിഷമില്ലാത്തതോ എന്തുമായിക്കോട്ടെ പാമ്പ് എന്ന് കേട്ടാല്‍...

NEWS

കോതമംഗലം : വാരപ്പെട്ടിയിൽ എൽ ഡി എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെയും 5,11 വാർഡുകളിലെ തിരഞ്ഞെടുപ്പ് കൺവെൻഷനുകളുടെയും ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. വാർഡ് കൺവെൻഷനുകളിൽ പി എൻ ബാലഗോപാൽ,...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 9-)0 വാർഡിലെ( പിണവൂർ കുടി) എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. പന്തപ്ര ആദിവാസി ഉന്നതിയിൽ ചേർന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം -: കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ കെ വി ഗോപി (കുഞ്ഞ് 66)...

NEWS

കോതമംഗലം: ഇടമലയാർ – താളും കണ്ടം റോഡിൽ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയാക്രമണം. വടാട്ടുപാറ സ്വദേശി കട്ടക്കയത്ത് അനിൽകുമാറിന്റെ ഓട്ടോറിക്ഷക്ക് നേരെ ഇന്നലെ രാത്രി 7 മണിയോടെ കൂടിയാണ് കാട്ടാനയാക്രമണം ഉണ്ടായത്. താളുംകണ്ടം കുടിയിൽ...

NEWS

കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്....

NEWS

കോതമംഗലം : കീരംപാറ ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചേർന്നു. നാടുകാണിയിൽ ജോവാച്ചൻ കൊന്നയ്ക്കലിന്റെ വസതിയിൽ ചേർന്ന കൺവെൻഷൻ ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം...

error: Content is protected !!