കോതമംഗലം: കൃഷിനാശം വരുത്തുകയും മനുഷ്യനെ ആക്രമിക്കുകയും ചെയ്യുന്ന കാട്ടുജീവികളെ സ്വകാര്യ ഭൂമിയിൽ വെച്ച് കർഷകർ വെടിവെച്ച് കൊല്ലുന്നതിനെ ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമപ്രകാരമുള്ള ശിക്ഷയിൽ നിന്ന് ഒഴിവാക്കുവാനുള്ള സ്വകാര്യ ബിൽ ഡീൻ കുര്യാക്കോസ് എംപി ലോക്‌സഭയിൽ അവതരിപ്പിച്ചു. ഓരൊ രാജ്യത്തും വന്യജീവികൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ സ്വകാര്യ കൃഷിയിടങ്ങളിൽ കയറി നാശം വിതക്കുന്ന, വംശനാശ ഭീഷണി നേരിടാത്ത കാട്ടുപന്നികൾ പോലെയുള്ള ജീവികളെ വെടിവെച്ചു കൊല്ലുന്നത് പ്രകൃതി സന്തുലനം ഉറപ്പ് വരുത്തുവാനുള്ള ഒരു വഴി കൂടിയാണ്. സ്വയരക്ഷക്ക് ജീവികളെ കൊല്ലുന്നതും, ശിക്ഷിക്കപ്പെടേണ്ട കുറ്റമല്ല. ഈ രീതിയിൽ ഇന്ത്യൻ വന്യജീവി നിയമം ഭേദഗതി ചെയ്യുന്ന സ്വകാര്യ ബില്ലാണ് ഡീൻ കുര്യാക്കോസ് സഭയിൽ അവതരിപ്പിച്ചത്
