Connect with us

Hi, what are you looking for?

NEWS

ഡീൻ കുര്യാക്കോസ് എം.പി യുടെ മാതാവിന്റെ സംസ്കാരം നടത്തി

തൊടുപുഴ: ഡീൻ കുര്യാക്കോസ് എം പിയുടെ മാതാവ് നിര്യാതയായ റോസമ്മ കുര്യാക്കോസ് ഏനാനിക്കലിന്റെ സംസ്കാരം കോതമംഗലം മെത്രാൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് എനിക്കിവരുടെ മുഖ്യ കാർമ്മികത്വത്തിൽ കുളപ്പുറം കാൽവരിഗിരി പള്ളിയിൽ നടത്തി. മാർ മാത്യു അറയ്ക്കൽ, സീറോ മലബാർ സഭ ക്യൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ, മലങ്കര കത്തോലിക്കാ സഭ മുവാറ്റുപുഴ രൂപതാധ്യക്ഷൻ യൂഹാനോൻ മാർ തിയോഡോഷ്യസ്, സി. എസ്. ഐ ഈസ്റ്റ് കേരള മെത്രാൻ റെവറന്റ് വി. എസ് ഫ്രാൻസിസ്, യാക്കോബായ സുറിയാനി സഭ മുവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ്, കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്‌, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, വിജയപുരം മെത്രാൻ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, ജോർജ്ജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ തുടങ്ങിയവർ ഭവനത്തിലെത്തി പ്രാർത്ഥന നടത്തി.

പ്രതിപക്ഷ നേതാവ് ശ്രീ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഗാർഖെ, മുഖ്യമന്ത്രി പിണറായി വിജയൻ, മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ,ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ, എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവർ അനുശോചനമറിയിച്ചു. ഷീ. കെ സി വേണുഗോപാൽ എം. പി, ശ്രീ രമേശ് ചെന്നിത്തല, ജലവിഭവ മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ, എം. പി മാരായ ശ്രീ. കൊടിക്കുന്നിൽ സുരേഷ്, ശ്രീ. ബെന്നി ബഹനാൻ, ശ്രീ ഷാഫി പറമ്പിൽ, ശ്രീ. ആന്റോ ആന്റണി, ശ്രീ അടൂർ പ്രകാശ്, ശ്രീമതി ജെബി മേത്തർ, ശ്രീ ജോസ് കെ മാണി, എം. എൽ. എ മാരായ ശ്രീ. പി. ജെ ജോസഫ്, ശ്രീ മാത്യു കുഴൽനാടൻ, ശ്രീ എം. എം. മണി, ശ്രീമതി ഉമാ തോമസ്, ശ്രീ മാണി. സി കാപ്പൻ, ശ്രീ. അൻവർ സാദത്ത്, ശ്രീ ആന്റണി ജോൺ, ശ്രീ പി സി വിഷ്ണുനാഥ്‌, ശ്രീ റോജി എം. ജോൺ, ശ്രീ സജീവ് ജോസഫ്, ശ്രീ എൽദോസ് കുന്നപ്പിള്ളി, ശ്രീ പി സിദ്ധിഖ്, ജില്ലാ കളക്ടർ ശ്രീമതി ഷീബാ ജോർജ്ജ്, വികാരി ജനറൽമാരായ മോൺസിഞ്ഞോർ ഡോ. പയസ് മലേക്കണ്ടത്തിൽ, മോൺസിഞ്ഞോർ ഡോ. വിൻസന്റ് നെടുങ്ങാട്ട്, മോൺസിഞ്ഞോർ ഡോ. ബോബി അലക്സ്, മുൻ എം. പി രമ്യ ഹരിദാസ്, ഡിസിസി പ്രസിഡന്റുമാരായ ശ്രീ സി പി മാത്യു, ശ്രീ മുഹമ്മദ് ഷിയാസ്, ശ്രീ നാട്ടകം സുരേഷ്, യൂത്ത് കോൺഗ്രസ് രാഹുൽ മാങ്കൂട്ടം, കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ശ്രീ രമേശ് പിഷാരടി, ദീപിക എം. ഡി, ഫാ. ബെന്നി മാടവന, മംഗളം എം. ഡി സാജൻ വർഗീസ്, നേതാക്കളായ കെ. സി ജോസഫ്, പി. സി തോമസ്, ജോസഫ് വാഴയ്ക്കൻ, ആര്യാടൻ ഷൗക്കത്ത്‌, ജെയ്‌സൺ ജോസഫ്, ഇ. എം ആഗസ്തി, ജോണി നെല്ലൂർ, ഷിബു തെക്കുംപുറം, എസ് അശോകൻ, റോയി. കെ പൗലോസ്, സുരേഷ് കുറുപ്പ്, സി വി വർഗീസ്, കെ കെ ശിവരാമൻ, എം. ലിജു, വി പി സജീന്ദ്രൻ, എ കെ മണി, ഇബ്രാഹിംകുട്ടി കല്ലാർ, ജോയി തോമസ്, എം. എൻ. ഗോപി, തോമസ് രാജൻ, ഡി കുമാർ, കെ. സുരേഷ് ബാബു,ജോയ് വെട്ടിക്കുഴി, പ്രൊഫ. എം. ജെ ജേക്കബ്, കെ. സലിം കുമാർ, എ. പി ഉസ്മാൻ, ഹരികുമാർ കോയിക്കൽ, എം. ബി ശ്രീകുമാർ, കെ. കെ. കൃഷ്ണപിള്ള, കെ. എസ് ലതീഷ്‌കുമാർ, അജി നാരായണൻ, വി. കെ നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭവനത്തിലെയും ദേവാലയത്തിലെയും പ്രാർത്ഥന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. പോൾ ഇടത്തൊട്ടി നേതൃത്വം നൽകി. വിവിധ സഭകളിലെ വൈദികർ, സന്യസ്തർ, അത്മായ സംഘടനാ നേതാക്കൾ, മുനിസിപ്പൽ ചെയർമാൻമാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള നൂറുകണക്കിനാളുകൾ പൈങ്ങോട്ടൂർ കുളപ്പുറത്തെ ഭാവനത്തിലെത്തി അന്തിമോപചാരമർപ്പിച്ചു.

You May Also Like

ACCIDENT

നേര്യമംഗലം: നീണ്ടപാറ ചെമ്പൻകുഴിയിൽ കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരിക്കേറ്റ എഞ്ചിനീയറിങ് വിദ്യാർത്ഥിനി മരിച്ചു. പാലക്കാട് സ്വദേശിനി ആൻമേരി(21) ആണ് മരിച്ചത്. ഒരു വിദ്യാർത്ഥി പരിക്കേറ്റ് ചികിത്സയിലാണ്. കോതമംഗലം എം എ എൻജിനീയറിങ്...

NEWS

കോതമംഗലം :വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി ആം ആദ്‌മി പാർട്ടി നടത്തുന്ന തുടർ പ്രക്ഷോപങ്ങളുടെ ഭാഗമായി കീരംപാറ, പിണ്ടിമന മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കീരംപാറ മുതൽ ചേലാട് വരെ പന്തം കൊളുത്തി...

NEWS

കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് 10-ാം വാർഡിൽ സംഗമം കവല റീലിഫ്റ്റ് ഇറിഗേഷൻ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്ര ശേഖരൻ...

NEWS

കോതമംഗലം:  മാർ ബസേലിയോസ് ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ കേരള നോളജ് ഇക്കോണമി മിഷൻ (കെ കെ ഇ എം),  ആന്റണി ജോൺ എം എൽ എ യുടെ കൈറ്റ് പ്രൊജക്റ്റ്, കുടുംബശ്രീ എന്നിവരുടെ...

NEWS

കോതമംഗലം : പള്ളിപടി – വെണ്ടുവഴി – മലേപ്പീടിക റോഡിന്റെ നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനമായി.ആന്റണി ജോൺ എം എൽ എ യുടെ ചർച്ചയെ തുടർന്നുള്ള തീരുമാനത്തെ തുടർന്നാണ് റോഡ് നിർമ്മാണം പുനരാരംഭിക്കുവാൻ തീരുമാനമായത്.5...

NEWS

കോതമംഗലം: ലയൺസ് ഇൻ്റർനാഷനൽ ഡിസ്ട്രിക്ട് 318 സി. ഹൈസ്കൂൾ പ്ലസ് ടു തലത്തിലുള്ള കുട്ടികൾക്കായി 2024-2025 വർഷം നടപ്പിലാക്കുന്ന തികച്ചും ശാസ്ത്രീയമായി രൂപകല്പന ചെയ്തിട്ടുള്ള പുതിയ പ്രോജക്ട് ആയ” കരിയർ ലാബ് അറ്റ്...

NEWS

കോതമംഗലം: ഗൃഹനാഥനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാമലക്കണ്ടം എളബ്ലാശേരി ആദിവാസി ഗ്രാമത്തിലെ രാജപ്പന്‍ ചെകിടന്‍ (62) നെയാണ് ഇന്നലെ രാവിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഗ്‌നിശമന രക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം...

NEWS

കോതമംഗലം : വന്യ മൃഗ ശല്യം രൂക്ഷമായ കോട്ടപ്പടി-പിണ്ടിമന പഞ്ചായത്തുകളിൽ 3.25 കോടി രൂപ ചിലവഴിച്ച് 30 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ എൻഎസ്എസ് യൂണിറ്റ്, ധാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ സഹകരണത്തോടെ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് രക്ത മൂല കോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് (ബ്ലഡ്...

CRIME

കോതമംഗലം :തൃക്കാരിയൂർ പാനിപ്ര തോട്ടത്തിക്കുടി ഷംസുദ്ദീൻ (36), വെസ്റ്റ് ബംഗാൾ മുർഷിദാബാദ് അബ്ദുൽ അസീസ് മണ്ഡൽ (33) വെസ്റ്റ് ബംഗാൾ ഗോപാൽപൂർ ഘട്ട് സുമൻ മണ്ഡൽ (29) എന്നിവരെയാണ് പെരുമ്പാവൂർ എ എസ്...

NEWS

കോതമംഗലം – ഉത്തർപ്രദേശിൽ മൈഗ്രേഷനിൽ പങ്കെടുക്കാൻ പോയ നേര്യമംഗലം നവോദയ സ്കൂളിലെ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബലിയ നവോദയ സ്കൂളിൽ നടന്ന മൈഗ്രേഷനിൽ പങ്കെടുക്കാനാണ് കുട്ടികൾ പോയത്. 22 കുട്ടികളാണ് ഇതിൽ...

NEWS

കോതമംഗലം :കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്കായി സിവിൽ സർവീസ് കോച്ചിങ് ആരംഭിച്ചു . ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനവും,...

error: Content is protected !!