Connect with us

Hi, what are you looking for?

EDITORS CHOICE

പുസ്തകങ്ങള്‍ കൊണ്ടൊരു ചിത്ര ശില്പം.

ഏബിൾ. സി. അലക്സ്‌
കൊച്ചി: വ്യതസ്ത മീഡിയങ്ങളിലുള്ള ഡാവിഞ്ചി സുരേഷിന്റെ ചിത്ര പരീക്ഷണങ്ങള്‍ തുണിയും, പുകയും, ഉറുമ്പും, മുള്ളാണിയും, വിറകും, ചൂലും, ഞാറും, കളിമണ്ണ് ഒക്കെ പിന്നിട്ട് ഇപ്പോൾ എത്തി നില്‍ക്കുന്നത് പുസ്തകങ്ങളില്‍ ആണ് . ഒരു വര്‍ഷം മൂന്‍പേ പുസ്തകങ്ങൾ കൊണ്ട് ചിത്രം തിർക്കണമെന്ന ആശയം മനസില്‍ വന്നതാണ്, ഇപ്പോഴാണ് അതിനു സാഹചര്യമൊരുങ്ങിയത് എന്ന് ഡാവിഞ്ചി പറയുന്നു. എഴുപതു കൊല്ലമായി കൊടുങ്ങല്ലൂരിലെ എറിയാട് ചേരമാന്‍ പറമ്പിനടുത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അബ്ദു റഹ്മാന്‍ സ്മാരക വായനശാലയിലാണ് ഈ പുസ്തകചിത്രം ഒരുക്കാനുള്ള അവസരം ഇപ്പോൾ ലഭിച്ചത്. സ്വാതന്ത്ര്യ സമരകാലത്ത്, ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനു കൊടുങ്ങല്ലൂരിന്‍റെ വലിയ സംഭാവനയായിരുന്ന അബ്ദുറഹ്മാന്‍ സാഹിബിന്‍റെ ചിത്രംത്തന്നെയാണ് ഭാരതത്തിന്റെ 74മത് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് വായനശാലക്കുള്ളില്‍ ഡാവിഞ്ചി സുരേഷ് ഒരുക്കിയത്.


നിരവധി പുസ്തക ശേഖര മുള്ള വായനശാലയിലെ പുസ്തകങ്ങളില്‍ വളരെ കുറച്ചു പുസ്തകങ്ങൾ മാത്രമാണു ഇതിനായി അദ്ദേഹം ഉപയോഗിച്ചത്. തറയില്‍ നിന്നും ഒന്‍പതടി ഉയരത്തില്‍ പുസ്തകങ്ങള്‍ അടുക്കി വെച്ചാണ് ചിത്രം രൂപപ്പെടുത്തിയെടുത്തത്. വായനശാലയിലെ സുഹൃത്തുക്കളായ സംഘാടകര്‍ നാലഞ്ചു പേര്‍ പുസ്തകങ്ങള്‍ എടുത്തു സഹായിക്കാനായി ഡാവിഞ്ചിയുടെ കൂടെയുണ്ടായിരുന്നു. ഒരു പകൽ ഇരുട്ടുന്നതിനു മുന്നേ ഡാവിഞ്ചി പുസ്തകങ്ങൾ കൊണ്ട് അബ്ദുറഹ്മാൻ സാഹിബിന്റെ ചിത്രം പൂർത്തീകരിച്ചു. കണ്ണും മൂക്കും വായും വരച്ചുതുടങ്ങുന്ന ചിത്ര രചനാ രീതി ഈയൊരു കാര്യത്തില്‍ വിലപ്പോവില്ലയെന്നും, അടിയില്‍ നിന്നു മുകളിലേക്കു തുടങ്ങണമെന്നും ഇദ്ദേഹം പറയുന്നു.

You May Also Like

error: Content is protected !!