Connect with us

Hi, what are you looking for?

NEWS

അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു

പെരുമ്പാവൂര്‍: റൂറല്‍ ജില്ലയില്‍ പോലീസിന്റെ നേതൃത്വത്തിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു.പെരുമ്പാവൂര്‍ സ്റ്റേഷനിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത്. 13085 അതിഥി ത്തൊഴിലാളികള്‍. കുറുപ്പംപടി സ്റ്റേഷനില്‍ 8750, മൂവാറ്റുപുഴ സ്റ്റേഷനില്‍ 8500 പേരും, രജിസ്റ്റര്‍ ചെയ്തു. ബിനാനിപുരം 7700, കുന്നത്തുനാട് 7200, അങ്കമാലി 5850 പേരും രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച മാത്രം പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്തത് 2250 അതിഥി ത്തൊഴിലാളികളാണ്. റൂറല്‍ ജില്ലയില്‍ ഞായറാഴ്ച 12555 പേര്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിയും ഡാറ്റ ശേഖരിച്ചും രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടര്‍ തുറന്ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാര്‍ഡ് മെമ്പര്‍മാരുടെ സഹകരണത്തോടെ പ്രത്യേക സ്ഥലം തീരുമാനിച്ച് രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് ചെന്ന് ഡാറ്റ കളക്ട് ചെയ്യുന്നുണ്ട്. രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് പ്രത്യേക വാളന്റിയര്‍ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെയും, തൊഴിലിടങ്ങളുടെയും കൃത്യവും സുതാര്യവുമായ കണക്കെടുക്കുന്നതിനും, സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് വിവരശേഖരണം നടത്തുന്നത്. മികച്ച രീതിയില്‍ അതിഥി ത്തൊഴിലാളി രജിസ്‌ട്രേഷന്‍ നടത്തുന്ന റൂറല്‍ ജില്ലാ പോലീസിനെ മന്ത്രി പി.രാജീവ് കഴിഞ്ഞ ദിവസം മുപ്പത്തടത്ത് നടന്ന ചടങ്ങില്‍ അഭിനന്ദിച്ചിരുന്നു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം : യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്താനായ ആബൂൻ മോർ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവക്ക് പോത്താനിക്കാട് പരിസരത്തെ വിവിധ പള്ളികളുടെ നേതൃത്വത്തിൽ സ്വീകരണവും തുടർന്ന് അനുമോദന സമ്മേളനവും നടത്തി. വെകിട്ട് 4.30-ന്...

NEWS

കോതമംഗലം : സ്കൂൾ വിപണിയിൽ സംസ്ഥാന സർക്കാർ ഇടപെടുന്നതിന്റെ ഭാഗമായി സപ്ലൈകോ ആരംഭിക്കുന്ന സ്കൂൾ ഫെയറിന്റെ ഉദ്ഘാടനം കോതമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു....

NEWS

കോതമംഗലം : കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളുടെ വൻ ശേഖരം ഒരുക്കിക്കൊണ്ട് സ്കൂൾ വിപണി കുറ്റിലഞ്ഞിയിൽ ആരംഭിച്ചു. പൊതു മാർക്കറ്റിനേക്കാൾ വൻ വിലക്കുറവിലാണ് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡൻറ്...

NEWS

മുവാറ്റുപുഴ: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. മുവാറ്റുപുഴ ആവോലി, തലപ്പിള്ളി വീട്ടിൽ അമൽ രാജ് (35)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ...

NEWS

കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡ് മെയ്‌ 16 ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എം എൽ എ പ്രസ്താവനയിൽ...

NEWS

കോതമംഗലം: ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച വാഷ് പിടികൂടി. കുട്ടമ്പുഴ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ കെ.എ. നിയാസിന്റെ നേതൃത്വത്തിൽ മാമലക്കണ്ടത്ത് നടത്തിയ റെയ്ഡിലാണ് 35 ലിറ്റർ വാഷ് പിടികൂടിയത്. മാമലക്കണ്ടം വട്ടക്കുഴി ജോർജിനെ...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്, പാലമറ്റം മേഖലകളിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായുള്ള ഫെൻസിംഗ് നിർമ്മാണം ആരംഭിച്ചു. വനംവകുപ്പ് 93 ലക്ഷം രൂപ ചെലവഴിച്ചാണ് ഫെൻസിംഗ് നിർമ്മിക്കുന്നത്. ഭൂതത്താൻകെട്ട് കുട്ടിക്കൽ മുതൽ ഓവുങ്കൽ വരെ...

NEWS

പോത്താനിക്കാട്: ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പോത്താനിക്കാട് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. ڔപോത്താനിക്കാട് മേഖലയിലെ 10 പള്ളികള്‍ ചേര്‍ന്നാണ് സ്വീകരണം ഒരുക്കുന്നത്. നാളെ...

NEWS

കോതമംഗലം: കീരംപാറ സെൻ്റ് സെബാസ്റ്റ്യൻസ് ഇടവക മാതൃവേദി യൂണിറ്റ് വിവിധങ്ങളായ പരിപാടികളോടെ മാതൃദിനം ആചരിച്ചു. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ പ്രത്യേക ദിവ്യബലി അർപ്പിച്ച് പ്രോഗ്രാമുകൾക്ക് തുടക്കം കുറിച്ചു. ദിവ്യബലിക്ക് മുന്നോടിയായി മാതൃവേദി...

NEWS

പോത്താനിക്കാട്: കര്‍ഷക കോണ്‍ഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോത്താനിക്കാട് കൃഷിഭവന് മുന്‍പില്‍ ധര്‍ണ നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയും, നാളികേര കര്‍ഷകരെ സഹായിക്കുന്നതിന് ലോകബാങ്ക് നല്‍കിയ 139 കോടി...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആര്‍ടിസിഡിപ്പോക്ക് സമീപമെത്തിയാല്‍ മൂക്ക് പൊത്താതെ കടന്നുപോകാന്‍ കഴിയില്ല. ഹൈറേഞ്ച് ബസ് സ്റ്റാന്റ് ബില്‍ഡിംഗില്‍ നിന്നും മിനി സിവില്‍ സ്റ്റേഷനില്‍ നിന്നും ഒഴുകിയെത്തുന്ന മലിന ജലം ഒഴുക്ക് തടസ്സപ്പെട്ടതുമൂലം കെട്ടി കിടക്കുകയാണ്...

NEWS

കോതമംഗലം : കോഴിപ്പിള്ളി ലിറ്റിൽ ഫ്ലവർ ചർച്ചിൽ ഇടവക ദിനാഘോഷം സംഘടിപ്പിച്ചു. ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബ കൂട്ടായ്മകളുടെ വാർഷികവും സൺഡേ സ്കൂൾ വാർഷികവും സംയുക്തമായി ഒരുക്കിയിരുന്നു.ചടങ്ങ് ആന്റണി ജോൺ എം എൽ...

error: Content is protected !!