Connect with us

Hi, what are you looking for?

NEWS

ഭൂതത്താന്‍കെട്ട് പാര്‍ക്കിന് മുകളിലൂടെയുള്ള അപകട ഭീഷണി: ഭൂഗർഭ ഇലക്ട്രിക് ലൈൻ സ്ഥാപിക്കാൻ ആരംഭിച്ചു

കോതമംഗലം: ഭൂതത്താന്‍കെട്ട് പാര്‍ക്കിന് മുകളിലൂടെയുള്ള അപകട ഭീഷണി ഒഴിവാക്കാൻ കെ സ് ഇ ബി ഭൂഗർഭ ഇലക്ട്രിക് ലൈൻ സ്ഥാപിക്കാൻ ആരംഭിച്ചു.ഇലവന്‍ കെ.വി.ലൈന്‍ ആണ് പാർക്കിന് മുകളിലൂടെ മുൻപ് വലിച്ചിട്ടുള്ളത്.ചക്കിമേട് ഫീഡറില്‍നിന്നുള്ള വൈദ്യുതി വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന ലൈന്‍ ആണിത്.ഈ ലൈന്‍ ആണ് ഇപ്പോള്‍ മാറ്റി സ്ഥാപിക്കുന്നത്.പാര്‍ക്കിന് പുറത്തുകൂടി ഭൂഗര്‍ഭ കേബിളാണ് പകരം സ്ഥാപിക്കുന്നത്.ഇതിനുള്ള പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

ലൈന്‍ പൊട്ടിവീഴുകയോ മറ്റോ ചെയ്ത് അപകടമുണ്ടാകാനുള്ള സാധ്യത നേരത്തെമുതല്‍ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.ഇത് പരിഗണിച്ചാണ് കെ.എസ്.ഇ.ബി. നടപടിയെടുത്തതെന്ന് അധികൃതർ പറഞ്ഞു. മുന്നൂറ് മീറ്റര്‍ ദൂരമാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്.14 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്.പ്രവര്‍ത്തികള്‍ പൂര്‍ത്തിയാലുടന്‍ ലൈന്‍ ചാര്‍ജ് ചെയ്യും.ഇതോടെ പാര്ക്കിന് മുകളിലെ അപകടഭീക്ഷണി എന്നന്നേക്കുമായി ഇല്ലാതാകും.

You May Also Like

NEWS

കോതമംഗലം : കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കയറി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഒമ്പതാം വയസ്സുകാരൻ ആരൺ ആർ പ്രകാശിനെ ആന്റണി ജോൺ എം എൽ...

CRIME

മൂവാറ്റുപുഴ: കിടപ്പ് രോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഈസ്റ്റ് വാഴപ്പിള്ളി കുളങ്ങാട്ട്പാറയില്‍ കത്രികുട്ടി(കുഞ്ഞിപ്പെണ്ണ്- 84) യെയാണ് ഭര്‍ത്താവ് ജോസഫ് (പാപ്പൂഞ്ഞ് – 86) കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് നാടിനെ...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപ്പാറയില്‍ കാട്ടുകൊമ്പനെ രക്ഷപ്പെടുത്താന്‍ തകര്‍ത്ത കുടിവെളള കിണറിന്റെ അറ്റകുറ്റപ്പണിക്ക് ഒന്നര ലക്ഷം അനുവദിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. ശുചീകരണത്തിനും ഇടിഞ്ഞഭാഗം കരിങ്കല്ല് കെട്ടുന്നതിനും ആള്‍മറ നിര്‍മിക്കുന്നതിനുമാണ് തുക...

NEWS

കോതമംഗലം:കേരള ജേർണലിസ്റ്റ് യൂണിയൻ കോതമംഗലം മേഖല കമ്മിറ്റി 24-ാമത് സ്ഥാപക ദിനാഘോഷം നടത്തി.കേരള ജേർണലിസ്റ്റ് യൂണിയൻ്റെ 24ാമത് സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി പതാക ദിനവും മുതിർന്ന മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ മാധ്യമ സെമിനാർ...