കുട്ടമ്പുഴ : കുട്ടമ്പുഴ പഞ്ചായത്തിലെ ഞായപ്പിള്ളി സെന്റ് ആന്റണിസ് ദേവാലയത്തിലെ ഈ വർഷത്തെ ദനഹാതിരുനാൾ വിശ്വാസികൾക്ക് വൻദൃശ്യ വിരുന്നൊരുക്കി. യേശുക്രിസ്തുവിന്റെ സ്നാന തിരുന്നാൾ ഓർമയിൽ ആഘോഷിച്ചു പോരുന്ന ദനഹാതിരുനാൾ, പിണ്ടിപെരുനാൾ, രാക്കുളി പെരുനാൾ എന്നിങ്ങനെ പല പേരുകളിൽ പറയപ്പെടാറുണ്ട്.
വാഴപിണ്ടിയിൽ ചിരാതുകളും, മെഴുകുതിരികളും, തോരണങ്ങളും ഒക്കെ അലങ്കരിച്ചു പോരുന്ന ഒരു പതിവാണ് ഈ ആഘോഷങ്ങളിൽ കണ്ടു വരുന്നത്. ഇടവകിയിലെ ജനങ്ങളുടെ ഒത്തുരുമയും ഇതിൽ ഏറെ പങ്കുണ്ട്. രാവിലെ മുതൽ എല്ലാവരും
ഒന്നിച്ചു വാഴയുടെ പിണ്ടിയും മറ്റു അലങ്കാരങ്ങളുമായി മനോഹരമായി ഒരുക്കുകയും കുർബാനയിൽ പങ്കുചേരുകയും ചെയ്തു . ദീപാലങ്കാരങ്ങൾ. പള്ളിയുടെ സാധാരണ ഉള്ള ഭംഗി ഒന്നു വേറെ ഒന്നു തന്നെയാണ്, . ഈ ദിവസത്തെ കാഴ്ച്ച കാണാൻ നിരവധി വിശ്വാസികളാണ് പള്ളിയിൽ എത്തിയത്.