Connect with us

Hi, what are you looking for?

CHUTTUVATTOM

സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം തിരിച്ചറിയാതെ മുന്‍പോട്ട് പോകുന്നത് ആപത്ത് :- പ്രൊഫ. എവ്ജീനിയ നൊവക്കോവ

കോതമംഗലം: ആധുനിക കാലഘട്ടത്തില്‍ സൈബര്‍ സെക്യൂരിറ്റിയുടെ പ്രാധാന്യം തിരിച്ചറിയാതെ സമൂഹത്തിന് മുന്നോട്ട് പോകാനാകില്ലെന്ന് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് ഇലക്‌ട്രോ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. എവ്ജീനിയ നൊവക്കോവ അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റഷ്യന്‍ പ്രൊഫസ്സര്‍. കോളേജിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ജൂണ്‍ 16, 17 തീയതികളില്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തുടങ്ങി ഒട്ടേറെ മുന്‍ നിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള 250 ഓളം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഉപദേശകന്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, വജ്ര ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. സോണി കുര്യാക്കോസ്, കോണ്‍ഫറന്‍സ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബ്രിജേഷ് പോള്‍ എന്നിവര്‍ സംസാരിച്ചു.

കൊളംബിയ മിസ്സൗറി യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ വെല്ലൂര്‍ എസ് ഗോപാലരത്‌നം, അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍ വലീത് ഖലില്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭര്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രഭാഷണം നടത്തുന്നതാണ്.

ചിത്രം -1

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് റഷ്യന്‍ പ്രൊഫസ്സര്‍ എവ്ജീനിയ നൊവക്കോവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എഐസിടിഇ അഡൈ്വസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, കോണ്‍ഫറന്‍സ് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ബ്രിജേഷ് പോള്‍ എന്നിവര്‍ സമീപം.

ചിത്രം -2

ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് റഷ്യന്‍ പ്രൊഫസ്സര്‍ എവ്ജീനിയ നൊവക്കോവ ഉദ്ഘാടനം ചെയ്യുന്നു. മാര്‍ അത്തനേഷ്യസ് കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, എഐസിടിഇ അഡൈ്വസര്‍ ഡോ. രമേശ് ഉണ്ണികൃഷ്ണന്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, വജ്ര ജൂബിലി ജനറല്‍ കണ്‍വീനര്‍ ഡോ. സോണി കുര്യാക്കോസ്, ഡോ. ബ്രിജേഷ് പോള്‍ എന്നിവര്‍ സമീപം.

You May Also Like

NEWS

കോതമംഗലം: നേര്യമംഗലത്ത് പ്രതിഭാ സംഗമം സംഘടിപ്പിച്ചു.ഡി വൈ എഫ് ഐ നേര്യമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഭാ സംഗമം സംഘടിപ്പിച്ചത്. എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ...

NEWS

കോതമംഗലം :തലക്കോട് പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ഡി വൈ എഫ് ഐ തലക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കിയത്.കഴിഞ്ഞ എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷയയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും,സംസ്ഥാനത്തെ...

NEWS

കോതമംഗലം: നിയമപരമല്ലാത്തതും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ച നെല്ലിക്കുഴി നങ്ങേലിപ്പടിയിലുള്ള തമാം കുഴിമന്തി കട ആരോഗ്യ ശുചിത്വ പരിശോധനയെ തുടർന്ന് പൊതുജനാരോഗ്യ നിയമം 20 23 പ്രകാരംഅടച്ച് പൂട്ടി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പക്ടർ...

CRIME

പെരുമ്പാവൂർ: എക്സൈസ് പരിശോധനയിൽ പെരുമ്പാവൂർ ഫിഷ് മാർക്കറ്റ് ഷോപ്പിംഗ് മാളിന് മുൻവശത്തു നിന്ന് 9.588 ഗ്രാം ഹെറോയിനുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മുർഷിദാബാദ് ഡോങ്കൽ സബ് ഡിവിഷനിൽ ഡോങ്കിൽ തരഫ് പട്ടിനി...

CRIME

മുവാറ്റുപുഴ : ദേവസ്വം ബോർഡിൽ നിയമനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്, പ്രതി മുവാറ്റുപുഴയിൽ പിടിയിൽ.തൃക്കളത്തൂർ കാവുംപടി ഭാഗത്ത് പായിക്കാട്ട് വീട്ടിൽ അമൽലാൽ വിജയൻ (33)നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ...

CRIME

മുവാറ്റുപുഴ: മാറാടി പെരിങ്ങഴ മടശ്ശേരി വീട്ടിൽ സിജോ (37)യെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. പെരിങ്ങഴ ഭാഗത്ത് വീട്ടിൽ നിന്നുമാണ് ഉണക്കി സൂക്ഷിച്ചിരുന്ന മലഞ്ചരക്കും വീട്ടുപകരണങ്ങളും കവർച്ച നടത്തിയത്....

NEWS

കോതമംഗലം: റിട്ട. അധ്യാപിക, കോട്ടപ്പടി ചേറങ്ങനാൽ കുഴിവേലിൽ എം. ജെ. മേരി(77) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച 2 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കോട്ടപ്പടി കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ യാക്കോബായ സുറിയാനി...

NEWS

പ്രൊഫസർ ബി ബിജു എം എ എന്‍ജിനീയറിങ് കോളേജിലെ ഡീൻ. കോതമംഗലം: കേരള സര്‍വകലാശാല എന്‍ജിനീയറിംഗ് വിഭാഗം ഡീന്‍ ആയി കോതമംഗലം എം എ എന്‍ജിനീയറിങ് കോളേജിലെ പ്രൊഫസർ ബി ബിജു നിയമിതനായി....

NEWS

കോതമംഗലം : പിടവൂർ സ്വദേശി അപൂർവ രോഗ ബാധിതനായ നിയാസിന്റെ ചികിത്സാ സഹായ നിധിയിലേക്ക് വിവിധ സംഘടനകളും ക്ലബ്ബുകളും തുകകൾ കൈമാറി.ഇഞ്ചൂർ ടീം യങ് സ്റ്റാർസ് ക്ലബ്‌, പിടവൂർ സാധു സംരക്ഷണ സമിതി,സി...

NEWS

കോതമംഗലം: കാലവര്‍ഷം ശക്തിപ്രാപിച്ച് പെരിയാര്‍ കലങ്ങിയൊഴുകിയതും ഭൂതത്താന്‍കെട്ട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയതും മേഖലയില്‍ ശുദ്ധജല പദ്ധതികളെ ബാധിച്ചു. തട്ടേക്കാട് പന്പിംഗ് നിലച്ച് കീരംപാറ പഞ്ചായത്തില്‍ ജലവിതരണം മുടങ്ങി. കനത്ത മഴയും ഇടുക്കിയിലെ കല്ലാര്‍കുട്ടി,...

ACCIDENT

കോതമംഗലം: നെല്ലിമറ്റത്തിന് സമീപം മില്ലുംപടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചു. കാറിന്റെ മുൻവശം തകർന്നു. ഡ്രൈവർ നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് അപകടം.

NEWS

കോതമംഗലം :കോതമംഗലം നഗരസഭ മെറിറ്റ് അവാർഡ് സംഘടിപ്പിച്ചു. നഗരസഭ പരിധി യിൽ ഇക്കഴിഞ്ഞ SSLC, Plus 2 പരീക്ഷകളിൽ ഫുൾ A+ നേടിയ വിദ്യാർത്ഥികളെയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാലയങ്ങളെയും നഗരസഭ...

error: Content is protected !!