കോതമംഗലം : വയനാടിനെ പുനർനിർമ്മിക്കുന്നതിനായി കേരളം ഒന്നാകെ ശ്രമിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിനായി ബിനോയ് കുറ്റിച്ചിറക്കുടിയിൽ തന്റെ പറമ്പിലെ 4 തേക്കുമരങ്ങളും,കക്കാടാശ്ശേരി ബേബി തൻ്റെ പറമ്പിലെ ഒരു തേക്കുമാണ് മുറിച്ചു നൽകി നാടിനു മാതൃകയായി.ആന്റണി ജോൺ എം എൽ എ മരങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ സി പി എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, സിപിഎം ലോക്കൽ സെക്രട്ടറി കെ ഇ ജോയി, കവളങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, പാർട്ടി ഏരിയ കമ്മിറ്റി അംഗം അഭിലാഷ് രാജ്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ കെ കെ ശശി, സി റ്റി പൗലോസ്, എം എം റഷീദ്, ഡി വൈ എഫ് ഐ മേഖല ജോയിന്റ് സെക്രട്ടറി സുമീർ നാസർ എന്നിവർ പങ്കെടുത്തു.