Connect with us

Hi, what are you looking for?

NEWS

ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പാപ്പാക്കൂട്ടം കോതമംഗലം പട്ടണത്തിലിറങ്ങി

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടേയും കോതമംഗലം മത മൈത്രി സംരക്ഷണ സമിതിയുടേയും നേതൃത്വത്തിൽ ക്രിസ്തുമസ് വിളംബര റാലി ( ടൗൺ കരോൾ) നടത്തി. 2022 ഡിസംബർ മാസം 17 ശനിയാഴ്ച വൈകിട്ട് 4.30 ന് തങ്കളം ജംഗ്ഷനിൽ കോതമംലം എം .എൽ .എ .ആന്റണി ജോൺ കരോൾ റാലി ഫ്ളാഗ് ഓഫ് ചെയ്തു. റാലിക്ക് കോതമംഗലം ഗാന്ധി സ്ക്വയറിൽ കോതമംഗലം നഗരസഭ സ്വീകരണം നൽകി. തുടർന്ന് ഹൈറേഞ്ച് കവലയിൽ എത്തി വ്യാപാരി സമൂഹത്തന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി തുടർന്ന് കരോൾ റാലിക്ക് ചെറിയ പള്ളിത്താഴത്ത് ഓട്ടോ റിക്ഷാ തൊഴിലാളികൾ സ്വീകരണം നൽകി . കോഴിപ്പിള്ളി പാർക്ക് വ്യൂ ജംഗ്ഷനിൽ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വീകരണം ഏറ്റുവാങ്ങി തിരികെ പള്ളിയിൽ എത്തിച്ചേർന്ന് സമാപന സമ്മേളനം നടത്തപ്പെട്ടു.

കോതമംഗലം മത മൈത്രി സംരക്ഷണ സമിതിക്കു പുറമേ കോതമംഗലത്തെ വ്യാപാരികളും, പൊതു സമൂഹവും , ഓട്ടോ റിക്ഷാ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ, ടാക്സി ഡ്രൈവർമാർ , വർക്ക് ഷോപ്പ് തൊഴിലാളികൾ, ബസ് ഓണേഴ്സ് അസ്സോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, കോതമംഗലം നഗരസഭ, നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത്, പിണ്ടിമന ഗ്രാമ പഞ്ചായത്ത്, കീരംപാറ ഗ്രാമ പഞ്ചായത്ത്, വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത്, കവളങ്ങാട് ഗ്രാമ പഞ്ചായത്ത് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത്, പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോതമഗലം മാർ തോമ ചെറിയ പള്ളിയിലെ കുടുബ യൂണിറ്റുകൾ, സണ്ടേസ്കൂളുകൾ, മർത്തമറിയം വനിതാ സമാജം, മാർ ബേസിൽ യൂത്ത് അസ്സോസിയേഷൻ എന്നീ ഭക്തസംഘടനകളും ; എം ബിറ്റ്സ് എൻജിനീയറിംഗ് കോളേജ്, മാർ ബസേലിയോസ് ഡെൻറൽ കോളേജ്, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രി, മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് , മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് , മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ , സെന്റ്.മേരീസ് പബ്ലിക് സ്കൂൾ എന്നീ പള്ളിവക സ്ഥാപനങ്ങളും ടൗൺ കരോളിൽ പങ്കെടുത്തു.

നൂറു കണക്കിന് ക്രിസ്തുമസ് പാപ്പാമാരും നിശ്ചല ദൃശ്യങ്ങളും അണിനിരന്ന ഈ കരോൾ റാലി കോതമംഗലം പട്ടണത്തെ പുളകച്ചാർത്തണിയിച്ച് കൊണ്ട് രക്ഷകന്റെ തിരുപിറവി സന്ദേശം പകർന്നു നൽകി. തുടർന്ന് മാർ ബസേലിയോസ് നഗറിൽ നടന്ന മത മൈത്രി ക്രിസ്തുമസ് സംഗമത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീർ, കോതമംഗലം നഗരസഭാ ചെയർമാൻ കെ കെ ടോമി, കളവങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജന്റ് ചാക്കോ , പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു , കീരംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് , നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ്, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി , മറ്റ് മത സാമൂഹിക സാംസ്ക്കാരിക നേതാക്കാൾ പങ്കെടുത്തു.

മാർ തോമ ചെറിയ പള്ളി വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.ജോസ് തച്ചയത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ പള്ളി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ , മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ് , കൺവീനർ കെ.എ. നൗഷാദ് എന്നിവർ നേതൃത്വം വഹിച്ചു.

You May Also Like

NEWS

കോതമംഗലം :കോതമംഗലം കന്നി 20 പെരുന്നാൾ പ്രമാണിച്ച് കോതമംഗലം നഗരത്തിൽ വാഹന നിയന്ത്രണം . ബുധൻ ഉച്ച മുതലാണ് നിയന്ത്രണം.നേര്യമംഗലം ഭാഗത്ത് നിന്നും വരുന്ന തീർത്ഥാടകരുടെ ചെറിയ വാഹനങ്ങൾ ശോഭന സ്കൂളിന്റെ ഗ്രൌണ്ടിലും...

NEWS

കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന്റെ മുഖ്യ ആകർഷണമായ വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം...

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

error: Content is protected !!