കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തില്‍ സിപിഎമ്മിന് വിമത ഭീഷണി. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും, പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഒ.ഇ.അബ്ബാസ് ആണ് വിമതനായി മത്സരിക്കുന്നത്. കഴിഞ്ഞ തവണ സിപിഎം പാനലില്‍ ജയിച്ച അബ്ബാസ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം കൂടിയാണ്. പ്രാദേശീക വിഭാഗീയതയെ തുടര്‍ന്ന് അബ്ബാസിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. എല്‍ഡിഎഫിന്റെ പഞ്ചായത്ത് കണ്‍വെന്‍ഷനിലും പങ്കെടുപ്പിച്ചിരുന്നില്ല. ഇതോടെയാണ് സ്വതന്ത്രനായി മത്സരിക്കാന്‍ അബ്ബാസ് തീരുമാനിച്ചത്. പ്രചാരണവും ആരംഭിച്ചു. 11-ാം വാര്‍ഡിലാകും മല്‍സരിക്കുക.



























































