കോതമംഗലം: പിണ്ടിമന പഞ്ചായത്ത് സെക്രട്ടറിയെ മർദ്ദിച്ചെന്നാരോപിച്ച് സിപിഐ എം പിണ്ടിമന ലോക്കൽ സെക്രട്ടറിയും ഏരിയ കമ്മറ്റിയംഗവുമായ ബിജു പി നായർ , ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് പ്രസിഡൻ്റ് ജെയ്സൺ ബേബി എന്നിവർക്കെതിരെ കോതമംഗലം പൊലീസ് ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി റിമാൻ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കമ്മറ്റി പിണ്ടിമനയിൽ പ്രകടനവും പ്രതിഷേധയോഗവും നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമർ ഉദ്ഘാടനം ചെയ്തു. സിഐടിയു കോതമംഗലം ഏരിയ പ്രസിഡൻ്റ് പി എം മുഹമ്മദാലി അധ്യക്ഷനായി. പാർട്ടി ഏരിയാ സെക്രട്ടറി
കെ എ ജോയി സംസാരിച്ചു.
