കോതമംഗലം: സംഘപരിവാർ സമസ്ത മേഖലകളിലു മതപരമായ വേർതിരിവ് തിരിച്ച് ജനങ്ങളുടെ നീതി നിഷേധിക്കുകയാണന്നും ,മനുഷിത്വപരമായ ഒരു പ്രവർത്തനവും നടത്താതെ രാജ്യത്ത് കാട്ടു നീതി നടപ്പിലാക്കുകയാണന്നും സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം
ഗോപി കോട്ടമുറിക്കൽ. രാജ്യത്തെ സമ്പത്ത് കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുന്ന പ്രവർത്തനങ്ങളാണ് ബിജെപി സർക്കാർ സ്വീകരിക്കുന്ന നയമെന്നും അദ്ദേഹം പറഞ്ഞു
സിപിഐ എം കോതമംഗലം ഏരിയ സമ്മേളനം അസീസ് റാവൂത്തര്‍ നഗറിൽ (കോതമംഗലം കലാ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. പി ആർ ഗംഗാധരൻ പതാക ഉയർത്തി.
എസ് സതീഷ് , കെ കെ ശിവൻ, ആൻ്റണി ജോൺ എം എൽ എ ,മിനി ഗോപി , കെ പി ജയകുമാർ
എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി പി എസ് ബാലൻ രക്ത സാക്ഷി പ്രമേയവും, കെ പി മോഹൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ആർ അനിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു . സംസ്ഥാന കമ്മറ്റിയംഗം എസ് ശർമ്മ , ജില്ലാ സെക്രട്ടറിയേറ്റംഗം പി എം ഇസ്മായിൽ എന്നിവർ പങ്കെടുത്തു. പി പി മൈതീൻ ഷാ സ്വാഗതം പറഞ്ഞു. പൊതുചർച്ച ആരംഭിച്ചു. 145 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം ചൊവ്വയും തുടരും.