കോതമംഗലം : സി പി ഐ എം ഗൊമേന്തപ്പടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഗൊമേന്തപ്പടി കമ്മ്യൂണിറ്റി ഹാളിലേക്ക് കസേരകൾ സൗജന്യമായി നൽകി.അതോടൊപ്പം പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു.ചടങ്ങിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. കൗൺസിലർ രമ്യ വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോക്കൽ സെക്രട്ടറി ഇ വി രാധാകൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം ജോർജ്ജ് കെ ജെ എന്നിവർ പങ്കെടുത്തു.ഷോബി കെ സി സ്വാഗതവും ജെറിൻ പി ആന്റണി നന്ദിയും പറഞ്ഞു.
