കോതമംഗലം: വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ആർഎസ് എസ്- എസ് ഡി പി ഐ സംഘടനകൾ നടത്തുന്ന കൊലപാതക രാഷ്ട്രിയത്തിനെതിരെ കോതമംഗലം ചെറിയപള്ളിത്താഴത്ത് പ്രകടനവും പൊതു സമ്മേളനവും നടന്നു. സിപിഐ എം സംസ്ഥാന സമിതി അംഗം കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി എം മുഹമ്മദാലി അധ്യക്ഷനായി. എം എൽ എ മാരായ ആൻ്റണി ജോൺ ,കെ എൻ ഉണ്ണികൃഷ്ണൻ ,ഏരിയ സെക്രട്ടറി കെ എ ജോയി, ഏരിയ കമ്മറ്റിയംഗങ്ങളായ കെ കെ ശിവൻ , സി പി എസ് ബാലൻ എന്നിവർ സംസാരിച്ചു.
