കോതമംഗലം : ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലത്തിൻ്റെ മണ്ണും മനസ്സും തൊട്ടറിഞ്ഞ് പോരാട്ടത്തിന്റെ പുത്തൻ വഴികൾ തുറന്ന് സിപിഐ എം കോതമംഗലം ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി നഗറിൽ മുതിർന്ന സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ കെ ഗോപി സമ്മേളന പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (കലാ ഓഡിറ്റോറിയം)
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം
കെ ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം പി എം മുഹമ്മദാലി താൽക്കാലിക അധ്യക്ഷനായി.
ഏരിയ കമ്മിറ്റി അംഗങ്ങളായ സി പി എസ് ബാലൻ രക്തസാക്ഷി പ്രമേയവും കെ പി മോഹനൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പി എം മുഹമ്മദാലി ,കെ കെ ശിവൻ, ആന്റണി ജോൺ എംഎൽഎ, പി എം മജീദ്, സിന്ധു ഗണേശൻ
എന്നിവരടങ്ങുന്ന പ്രിസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. സെക്രട്ടറി കെ എ ജോയി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ പൊതുചർച്ച തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ
കെ ചന്ദ്രൻപിള്ള,സി എം ദിനേശ് മണി ,എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ആർ അനിൽ കുമാർ ,പുഷ്പദാസ് ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാജി മുഹമ്മദ് ,എ എ അൻഷാദ് എന്നിവർ പങ്കെടുക്കുന്നു. ഏരിയ കമ്മിറ്റി അംഗം പി പി മൈതീൻ ഷാ സ്വാഗതം പറഞ്ഞു .പതിനൊന്ന് ലോക്കൽ കമ്മിറ്റികളിൽ നിന്നും 135 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുന്നു. ചർച്ച ,മറുപടി, ഏരിയ കമ്മിറ്റിയുടേയും ജില്ലാ സമ്മേളന പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് എന്നിവ വ്യാഴാഴ്ച നടക്കും.വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് കോതമംഗലം ചെറിയപള്ളിത്താഴത്ത് നിന്നും തങ്കളത്തേക്ക് സമാപന റാലിയും ,ചുവപ്പ് സേന പരേഡും ഉണ്ടാകും. തുടർന്ന്
കോടിയേരി ബാലകൃഷ്ണൻ നഗറിൽ (തങ്കളം ലോറി സ്റ്റാൻഡ് ) പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം ഉദ്ഘാടനം ചെയ്യും.
സമ്മേളനന്തരം കലാഭവൻ ശശി കൃഷ്ണയുടെ സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരിക്കും.