കോതമംഗലം: കേരളത്തിലെ കോവിഡ് വാക്സിൻ വിതരണത്തിലെ അപാകതകൾ വ്യക്തമായി പരിഹരിച്ച് സുഖമായി വിതരണം നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊണ്ട് ഭാരതീയ ജനതാ ഒബിസി മോർച്ച കോതമംഗലം നിയോജക മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. കേന്ദ്രം സൗജന്യമായി നൽകുന്ന കോവിഡ് വാക്സിൻ അർഹതപ്പെട്ടവർക്ക് നല്കാതെ രാഷ്ട്രീയ താൽപര്യം സംരക്ഷിച്ചുകൊണ്ട് സി പി എം – ലെയും ഡി വൈ എഫ് ഐ യുടെ സഖാക്കൾക്ക് അനധികൃതമായി നൽകുന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
കുട്ടമ്പുഴ ആദിവാസി ഊരുകളിലെ ജനവിഭാഗങ്ങൾക്ക് പോലും വാക്സിൻ നൽക്കാതെ അവരുടെ പേരിൽ പേരിൽ സഖാക്കൾക്ക് നൽകുന്ന രീതിയാണ് നടന്നുവരുന്നത്. ആയതിനാൽ എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ വാക്സിൻ ലഭിക്കത്തക്ക രീതിയിൽ വിതരണം സുഗമമാക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് എസ് ജയകൃഷ്ണൻ പറഞ്ഞു.
ഒബിസി മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് പി ടി സന്തോഷ് അധ്യക്ഷത വഹിച്ച ധർണയിൽ ബിജെപി നിയോജക മണ്ഡലം പ്രസിഡൻറ് മനോജ് ഇഞ്ചൂർ ബി ജെ പി ജില്ലാ വൈസ് പ്രസിഡൻറ് ട പി പി സജീവ് ജില്ലാ സെക്രട്ടറിമാരായ ഇ ടി നടരാജൻ ജയകുമാർ വെട്ടിക്കാടൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി വി വിനോദ് കുമാർ ഒബിസി മോർച്ച ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രൻ ഗണകൻ മണ്ഡലം വൈസ് പ്രസിഡൻറ് വി എൻ സജീവൻ എന്നിവർ സംസാരിച്ചു