കോതമംഗലം : കോവിഡ് 19 വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മണ്ഡലത്തിൽ കോവിഡ് പരിശോധനകൾ വർദ്ധിപ്പിക്കുന്നതിനാവശ്യമായ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ആൻ്റണി ജോൺ എംഎൽഎ അറിയിച്ചു. ഇതിൻ്റെ ഭാഗമായി കോവിഡുമയി ബന്ധപ്പെട്ട് പ്രൈമറി, സെക്കണ്ടറി സമ്പർക്ക പട്ടികയിൽ ഉള്ളവരെ കൂടാതെ ആശുപത്രികളിൽ ചികിത്സ തേടുന്ന (ഓ പി) രോഗികളിൽ നിന്ന് പനി,ചുമ,തൊണ്ടവേദന, വയറിളക്കം,ശ്വസന സംബ്ന്ധമായ അസുഖങ്ങൾ എന്നീ രോഗ ലക്ഷണങ്ങൾ ഉള്ളവരെയും,മേൽ ലക്ഷണങ്ങൾ ഉള്ള മറ്റുള്ളവരെയും പരിശോധനക്ക് വിധേയമാക്കും. ഇതിനായി ഇത്തരം ലക്ഷണങ്ങൾ ഉള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി എല്ലാ പഞ്ചായത്തുകളിലും സി എഫ് എൽ റ്റി സി കേന്ദ്രീകരിച്ച് ടെസ്റ്റിങ്ങ് ക്യാമ്പുകൾ സംഘടിപ്പിക്കും.ഇതിൻ്റെ ഭാഗമായി ടെസ്റ്റിങ്ങ് സമ്പ്രദായങ്ങൾ കൂടുതൽ വിപുലീകരിക്കുകയും അതുവഴി ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ചും കോവിഡ് പ്രതിരോധം ശക്തമാക്കും.
കോതമംഗലത്ത് താലൂക്ക് ആശുപത്രിയിൽ കൂടുതൽ പേർ ടെസ്റ്റിനായി എത്തുന്ന സാഹചര്യത്തിൽ ടെസ്റ്റിങ്ങ് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിനായി താലൂക്ക് ആശുപത്രിയക്ക് പുറമേ തങ്കളം ഐ എം ഐ ഹാൾ കൂടി ടെസ്റ്റിങ്ങ് കേന്ദ്രമാക്കാൻ തീരുമാനിച്ചതായും എംഎൽഎ അറിയിച്ചു.