പല്ലാരിമംഗലം : കോവിഡ് വ്യാപനം രൂക്ഷമായ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്തിൽ വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങൾക്കാണ് ഹീറോ യംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂം നേതൃത്വം നൽകുന്നത്. കോവിഡ് പോസിറ്റീവായ വ്യക്തികൾക്ക് സഞ്ചരിക്കുവാൻ വാഹന സൗകര്യം, ഇരുപത്തിനാല് മണിക്കൂറും സൗജന്യ ആബുലൻസ് സർവ്വീസ്, കോവിഡ് ടെസ്റ്റ് നടക്കുന്ന പല്ലാരിമംഗലം ഹെൽത്ത് സെന്ററിൽ വോളന്റിയർ സേവനം, കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ മയ്യത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ഖബറടക്കുന്നു, കോവിഡ് രോഗികൾക്ക് പൾസ് ഓക്സീമീറ്റർ എത്തിച്ച് നൽകുന്നതോടൊപ്പം അവശ്യവസ്തുക്കും മരുന്നുകളും എത്തിച്ച് നൽകുന്നു.
ഇത്തരത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന ക്ലബ് അംഗങ്ങളുടെ സുരക്ഷയ്ക്ക് ആവശ്യമായ പി പി ഇ കിറ്റുകളാണ് ഇന്ന് ഗ്രാമപഞ്ചായത്തിൽ നിന്നും ക്ലബ്ബ് ഭാരവാഹികൾക്ക് നൽകിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് ക്ലബ്ബ് സെക്രട്ടറി ഷമീർ മൈതീന് പി പി ഇ കിറ്റുകൾ കൈമാറി . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സീനത്ത് മൈതീൻ റിയാസ് തുരുത്തേൽ മുഹമ്മദ് കുറിഞ്ഞിലിക്കാട്ട് അബൂബക്കർ മാങ്കുളം പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ ഹീറോ യംഗ്സ് മുൻ ചാരിറ്റി ഹാൻഡ് ഓർഗനൈസർ ഹക്കീം മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു .
തുടർന്നും ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ പിന്തുണയും സഹായവും ഉണ്ടാകുമെന്നും വരും ദിവസങ്ങളിൽ സാനിറ്റൈസർ ഗ്ലൗസ് ഫേസ് ഷീൽഡ് തുടങ്ങി കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ നൽകുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അഭിപ്രായപ്പെട്ടു.