കോതമംഗലം : ആൾക്കൂട്ടങ്ങൾക്ക് വിലക്കേർപ്പെടുത്തി സർക്കാർ ഉത്തരവ്. അഞ്ച് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനാണ് സർക്കാർ വിലക്കേർപ്പെടുത്തിയത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് നടപടി. സിആർപിസി 144 പ്രകാരമാണ് ഉത്തരവ്. 03/10/2020 രാവിലെ ഒൻപത് മുതൽ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടര്‍മാര്‍ക്ക് കൂടുതല്‍ നടപടികളെടുക്കാം. ഒക്ടോബർ 3ന് രാവിലെ 9 മുതൽ 31 വരെ 5 പേരിൽ കൂടുതൽ വരുന്ന എല്ലാ യോഗങ്ങളും കൂടിച്ചേരലുകളും നിരോധിച്ചെന്നാണ് ഉത്തരവിൽ പറയുന്നത്.