കോതമംഗലം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോവിഡ് ബാധിതര്‍ താമസിച്ചിരുന്ന വീടുകളും പരിസരവും അണുവിമുക്തമാക്കി. പോത്താനിക്കാട് പറമ്പഞ്ചേരി പ്രദേശത്ത് നടന്ന ശുചീകരണ പ്രവർത്തനത്തിൽ ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗം ബേസില്‍ ജെയിംസ്, എസ് എഫ് ഐ ഏരിയ കമ്മിറ്റി അംഗം അഭിരാം ഷൈകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
