Connect with us

Hi, what are you looking for?

NEWS

കോതമംഗലം മണ്ഡലത്തിൽ കോറൻ്റയിനിൽ തുടരുന്നത് 81 പേർ :- ആൻ്റണി ജോൺ എംഎൽഎ.

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിൽ തുടരുന്നത് ഇന്നത്തെ (01/05/2020) കണക്ക് പ്രകാരം 81 പേരാണ്. കീരംപാറ – കുട്ടമ്പുഴ പഞ്ചായത്തുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്ന മുഴുവൻ പേരും നിരീക്ഷണ കാലാവധി പൂർത്തീകരിച്ചു. മണ്ഡലത്തിൽ ആകെ 1824 പേർ നിരീക്ഷണത്തിലുണ്ടായിരുന്നതിൽ 1743 പേരും നിരീക്ഷണം പൂർത്തീകരിച്ചു.

കീരംപാറ പഞ്ചായത്തിൽ 151 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു.മുഴുവൻ പേരും നീരീക്ഷണം പൂർത്തിയാക്കി. കുട്ടമ്പുഴ പഞ്ചായത്തിൽ 115 പേർ നിരീക്ഷണത്തിലായിരുന്നു. ഇവിടെയും മുഴുവൻ പേരും നിരീക്ഷണ കാലാവധി പൂർത്തിയാക്കി. പല്ലാരിമംഗലം പഞ്ചായത്തിൽ ആകെ 148 പേരായിരുന്നു നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 146 പേർ നിരീക്ഷണം പൂർത്തീകരിച്ചു. 2 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവിടെ വിദേശത്ത് നിന്നെത്തിയ കോവിഡ് 19 സ്ഥിതീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്ന വ്യക്തിയുടെ പരിശോധന ഫലം നെഗറ്റീവ് ആയതോടെ വീട്ടിലേക്ക് മടങ്ങി. ഇദ്ദേഹം ഇപ്പോൾ വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്,ഇദ്ദേഹത്തിൻ്റെ നിരീക്ഷണ കാലാവധി മെയ് 6 ന് അവസാനിക്കും.

വാരപ്പെട്ടി പഞ്ചായത്തിൽ ആകെ 195 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത് 192 പേർ നിരീക്ഷണം പൂർത്തിയാക്കി.3 പേർ മാത്രമാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്.നെല്ലിക്കുഴി പഞ്ചായത്തിൽ 363 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരന്നത്.342 പേർ നിരീക്ഷണം പൂർത്തിയാക്കി.ഇനി 21 പേരാണ് നിരീക്ഷണത്തിലുള്ളത്.കോട്ടപ്പടി പഞ്ചായത്തിൽ 186 പേരാണു നിരീക്ഷണത്തിലുണ്ടായിരുന്നത്.ഇതിൽ 177 പേർ നിരീക്ഷണം പൂർത്തീകരിച്ചു.നിലവിൽ ഇവിടെ 9 പേരാണുള്ളത്.പിണ്ടിമന പഞ്ചായത്തിൽ 195 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്.ഇതിൽ 183 പേർ നിരീക്ഷണം പൂർത്തിയാക്കി.നിലവിൽ 12 പേരാണുള്ളത്.

കവളങ്ങാട് പഞ്ചായത്തിൽ 194 പേർ നിരീക്ഷണത്തിലുണ്ടായിരുന്നു.ഇതിൽ 175 പേർ നിരീക്ഷണം പൂർത്തിയാക്കി.ഇപ്പോൾ 19 പേരാണ് നിരീക്ഷണത്തിലുള്ളത്. കോതമംഗലം മുൻസിപ്പാലിറ്റിയിൽ 277 പേരായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. ഇതിൽ 262 പേർ നിരീക്ഷണം പൂർത്തിയാക്കി.15 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.ഇത്തരത്തിൽ 81 പേരാണ് ഇപ്പോൾ മണ്ഡലത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്.

നിരീക്ഷണത്തിലുള്ളവർ നിരീക്ഷണ കാലാവധി കഴിയും വരെ സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി പൊതു സ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും മാസ്ക് ധരിക്കുവാൻ മുഴുവൻ ജനങ്ങളും തയ്യാറാകണമെന്നും MLA അഭ്യർത്ഥിച്ചു.

You May Also Like