ദുബായ് : കോവിഡ് 19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കോതമംഗലം ആയക്കാട് തൈക്കാവ്പടി സ്വദേശി ഏലവുംചാലിൽ നിസാർ ( 37) ആണ് മരിച്ചത്. അജുമാനിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരിക്കുമ്പോൾ ആണ് മരണം സംഭവിച്ചത്. കൂട്ടുകാരനെ കോവിഡ് രോഗ പരിശോധനക്ക് വിധേയനാക്കുന്നതിനുവേണ്ടി ആശുപത്രിയിൽ പോകുകയും, തുടർന്ന് രോഗ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് രണ്ട് ദിവസമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുമ്പോൾ ആണ് മരണം സംഭവിച്ചത്. കോവിഡ് ബാധയെത്തുടർന്നുണ്ടായ ന്യൂമോണിയയാകാം മരണ കാരണമെന്ന് അനുമാനിക്കുന്നു. ദുബായിലെ ഫര്‍ണീച്ചര്‍ കമ്പനിയിലായിരുന്നു നിസ്സാർ ജോലി ചെയ്‌തിരുന്നത്.

























































