കോതമംഗലം:- കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയുള്ള കോതമംഗലം CMCപാവനാത്മപ്രൊവിൻസിൻ്റെ നേതൃത്വത്തിലുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.CMCപാവനാത്മപ്രൊവിൻസിൻ്റെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റ് ആണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്.
CMC യുടെ കീഴിൽ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ഇല്ലാതെ വിഷമിക്കുന്ന ദിവസ വേതനക്കാർക്കും, അതുപോലെ സൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരായ തീരെ പാവപ്പെട്ടവവരുമായവർക്കും സാമ്പത്തിക സഹായവും, ഭക്ഷ്യധാന്യ കിറ്റ് വിതരണവുo ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് ഇതിൻ്റെ ഭാഗമായി പഞ്ചസാര, പയർ, കടല, പരിപ്പ്, തേയല, എണ്ണ, നാളികേരം, അടക്കം ഒരോ കുടുംബത്തിനും ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് ആൻറണി ജോൺMLA യ്ക്ക് കൈമാറിക്കൊണ്ടാണ് ഭക്ഷ്യധാന്യ കിറ്റിൻ്റെ വിതരണത്തിന് തുടക്കം കുറിച്ചത്. സിസ്റ്റർ ഗ്ലോറി, സിസ്റ്റർ ട്രീസ ജോസ്, സിസ്റ്റർ ലിസബെല്ല എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യ കിറ്റ് ആൻ്റണി ജോൺ MLA ക്ക് കൈമാറിയത്.