Connect with us

Hi, what are you looking for?

NEWS

കൊറോണ നിയമ ലംഘനത്തിനു നൂറോളം കേസുകൾ രെജിസ്റ്റർ ചെയ്ത് കോതമംഗലം പോലീസ്.

കോതമംഗലം: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോതമംഗലം പോലീസ് സ്റ്റേഷനിൽ നൂറോളം കേസുകൾ രെജിസ്റ്റർ ചെയ്തു. 131 കേസുകളാണ് കൊറോണ നിയമലംഘനവുമായി രെജിസ്റ്റർ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിനു 377 കേസുകളും, സാമൂഹിക അകലം പാലിക്കത്തതിന് 151 കേസുകൾക്കും പിഴ അടപ്പിച്ചു. 250ഓളം കേസുകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.

കണ്ടൈൻമെൻറ് സോണിൽ നിന്ന് കോതമംഗലം ടൗണിലേക്ക് വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചത് പ്രകാരമുള്ള നിയമ നടപടികൾ കൈക്കൊള്ളുമെന്നും, നഗരത്തിൽ സാമൂഹിക അകലം പാലിക്കാതെ ആളുകൾ കൂട്ടം കൂടുന്നതായി ശ്രദ്ധയിൽ പെട്ടാലും തക്ക നിയമ നടപടി തുടർന്നും സ്വീകരിക്കുമെന്നും കോതമംഗലം പോലീസ് വ്യക്തമാക്കുന്നു. സമ്പർക്ക വ്യാപനം തടയുന്നതിന്റെ ഭാഗമായി കടുത്ത നടപടികളാണ് പോലീസ് കൈക്കൊള്ളുന്നത്. അതുകൊണ്ട് പൊതുജനങ്ങൾ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് പോലീസുമായി സഹകരിച്ചു കോറോണയെന്ന മഹാമാരിക്കെതിരെ ഒരുമിച്ചു പോരാടണമെന്നും നിയമപാലകർ വ്യക്തമാക്കുന്നു.

You May Also Like

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍കുടി ആദിവാസി കോളനിയില്‍ കാട്ടാനകള്‍ കൃഷിയിടത്തിലിറങ്ങി കാര്‍ഷികവിളകള്‍ നശിപ്പിച്ചു. വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പിണവൂര്‍കുടി ആദിവാസി കോളനിയില്‍ നാല് ദിവസമായി തുടര്‍ച്ചയായി വരുന്ന കാട്ടാനക്കൂട്ടം നിരവധി പേരുടെ കൃഷിയിടങ്ങളാണ്...

NEWS

കോതമംഗലം : ഫാക്ടം ഫോസ് വളത്തിന് വിപണിയിൽ നേരിടുന്ന ക്ഷാമത്തിന് എത്രയും വേഗം പരിഹാരമുണ്ടാകണമെന്ന് അഖിലേന്ത്യാ കിസാൻ സഭ എറണാകുളം ജില്ലാ സെക്രട്ടറി ഇ കെ ശിവൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് നെൽകൃഷിക്ക് അടിവളമായും...

NEWS

കോതമംഗലം : ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ മികച്ച മാധ്യമ പ്രവർത്തകനുള്ള കേരളീയം മാധ്യമപുരസ്കാരത്തിന് പത്രപ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ സി അലക്സ്‌ അർഹനായി...

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

error: Content is protected !!