മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി സഹകരണ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍ കീച്ചേരിപടിയില്‍ എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയില്‍ മാതിരപ്പിള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ പുതുപ്പാടി ബ്രാഞ്ചിലെ ക്യാഷ്യറായ പുതുപ്പാടി പൂവത്തുംമൂട്ടില്‍ ബാവ പി ഇബ്രാഹിമിനെ (35) ആണ് പിടികൂടിയത്.
2.8 ഗ്രാം എംഡിഎംഎയും, എംഡിഎംഎ വില്‍പന നടത്തി ലഭിച്ച 3000 രൂപയും, മൊബൈല്‍ ഫോണും, 3 സിം കാര്‍ഡുകളും പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തിന്റെ ന്യൂ ഇയര്‍ ആഘോഷത്തോടനുബന്ധിച്ച് യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലാകുന്നത്. കല്ലൂര്‍ക്കാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ ഫൈസലിന്റെ സാന്നിധ്യത്തിലാണ് എക്‌സൈസ് പ്രതിയുടെ ദേഹപരിശോധന പൂര്‍ത്തിയാക്കിയത്.വിത്യസ്ത രീതികളാണ് ഇയാള്‍ എംഡിഎംഎ വില്‍പനയ്ക്കായി സ്വീകരിച്ചുവരുന്നത്.
ഉപയോഗിച്ച സ്‌ട്രോ കഷ്ണങ്ങളായി മുറിച്ച് അതില്‍ എംഡിഎംഎ നിറച്ച് ആവശ്യക്കാരില്‍ നിന്നും ഗൂഗിള്‍ പേ വഴി പണം വാങ്ങിയശേഷം പ്രത്യേക സ്ഥലത്ത് നിക്ഷേപിക്കുകയും, നിക്ഷേപിച്ച സ്ഥലത്തിന്റെ ഫോട്ടോ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയും, മിഠായി പേപ്പറുകളില്‍ എംഡിഎംഎ പൊതിഞ്ഞ് അവയും പ്രത്യേക സ്ഥലങ്ങളില്‍ നിക്ഷേപിച്ച ശേഷം ഫോട്ടോ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുന്നതമായിരുന്നു പ്രതിയുടെ രീതിയെന്ന് എക്‌സൈസ് സര്‍ക്കില്‍ ഇന്‍സ്‌പെക്ടര്‍ ജി കൃഷ്ണകുമാര്‍ പറഞ്ഞു.
ബാവ പി ഇബ്രാഹിമിന് എംഡിഎംഎ എത്തിച്ചു നല്‍കുന്ന ആലുവ സ്വദേശിയെയും എക്‌സൈസ് സംഘം പിന്തുടര്‍ന്ന് വരികയാണ്.കഴിഞ്ഞ ജനുവരിയിലും എംഡിഎംഎയുമായി പ്രതി പിടിയിലായിരുന്നു. അന്ന് ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യംലഭിച്ച ശേഷമാണ് വീണ്ടും എംഡിഎംഎ വില്‍പ്പന നടത്തുന്നത്. 2025ല്‍ മൂവാറ്റുപുഴ റെയിഞ്ചില്‍ തന്നെ 102 ഓളം മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. അറസ്റ്റിലായപ്രതിയെ കോടതിയില്‍ ഹാജരാക്കും. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മാഹിന്‍, അനുരാജ്, നൗഷാദ്, രഞ്ജിത്ത്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അനിത, എക്‌സൈസ് ഡ്രൈവര്‍ ബിജു പോള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.






















































