Connect with us

Hi, what are you looking for?

CRIME

മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു

കോതമംഗലം: മയക്കുമരുന്ന് കേസിലെ കുറ്റവാളിയെ കരുതൽ തടങ്കലിൽ അടച്ചു. കോതമംഗലം ഇരമല്ലൂർ പ്ലാത്ത്മൂട്ടിൽ കലുങ്കിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കറുകടം പുതുവൽ പുത്തൻപുര വീട്ടിൽ അനന്തു ബി നായർ (25)നെയാണ് ‘പിറ്റ് എൻ ഡി പി എസ് ആക്ട്’ പ്രകാരം അറസ്റ്റ് ചെയ്ത് പൂജപ്പുര സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. കോതമംഗലം പോലീസ് സ്റ്റേഷൻ ,എക്സൈസ് എന്നിവിടങ്ങളിൽ പത്തോളം ലഹരിക്കേസുകളിൽ പ്രതിയാണ്. രണ്ട് കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മൂന്നു മാസം ജയിലിലായിരുന്നു.

ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിൻ്റെ ഭാഗമായാണ് കരുതൽ തടങ്കലിൽ അടയ്ക്കുന്നത്. പ്രിവൻഷൻ ഓഫ് ഇല്ലിക്ട് ട്രാഫിക്ക് ഇൻ നർക്കോട്ടിക്ക് ഡ്രഗ്സ് ആൻ്റ് സൈക്കോട്രോപ്പിക്ക് സബ്സ്റ്റൻസ് ആക്ട് പ്രകാരം പത്ത് മയക്കുമരുന്ന് കുറ്റവാളികളെ ജയിലിലടച്ചു. കൂടുതൽ പേർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐ മാരായ ആൽബിൻ സണ്ണി, ഷാഹുൽ ഹമീദ്, സി പി ഒ മാരായ പി ബി കുഞ്ഞുമോൻ, എം.അസ്ന എന്നിവർ ചേർന്നാണ് കുറ്റവാളിയെ പിടികൂടി ജയിലിലടച്ചത്

You May Also Like

NEWS

കോതമംഗലം: കോയമ്പത്തൂരിലെ കാരി മോട്ടോര്‍ സ്പീഡ് വേയില്‍ വച്ച് നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ മത്സരങ്ങളിലൊന്നായ ഫോര്‍മുല കാര്‍ ഡിസൈന്‍ മത്സരത്തില്‍ മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിങ് കോളേജിലെ ‘ഇന്‍ഫെര്‍നോ’ ടീം...

NEWS

കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ,...

NEWS

കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ്‌ മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ...

NEWS

കോതമംഗലം : കോഴിപ്പിള്ളി മാർ മാത്യുസ് ബോയ്സ് ടൗൺ ഐ റ്റി ഐ യിൽ 22-24 ബാച്ചിന്റെ കോൺവെക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ...

error: Content is protected !!