കൊച്ചി: ജില്ലയിൽ കോവിഡ് – 19 യുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ലോക് ഡൗണിന് ഇളവ് നൽകുകയും നിർമ്മാണമേഖലയിൽ തൊഴിലെടുക്കാമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതു മൂലം വിഷമ സ്ഥിതിയിലായിരുന്ന കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ആശ്വാസവും പണിയെടുക്കാമെന്ന അവസ്ഥക്കും ഇരുട്ടടി നൽകിക്കൊണ്ട് ക്രഷറർ മാഫിയയുടെ കരിഞ്ചന്തയും എം.സാന്റ്, മെറ്റൽ എന്നിവക്ക് അനാവശ്യമായി ഇരട്ടി വിലയും ഈടാക്കുന്നത് .ഇതുമൂലം മുടങ്ങി കിടക്കുന്ന കെട്ടിട നിർമ്മാണ ജോലികൾ കരാറുകാർക്കും തൊഴിലാളികൾക്കും തുടങ്ങുവാൻ കഴിയാത്ത സ്ഥിതിയാണ് വന്നിട്ടുള്ളത്.
കോവിഡിനു മുൻപ് കരിങ്കല്ലിന്റെ ദൗർലഭ്യം പറഞ്ഞായിരുന്നു ക്രഷർ മാഫിയ 35 രൂപയായിരുന്ന എം.സാന്റ് ഒരടിക്ക് 40 ഉം 42 രൂപയുമാക്കി വർദ്ദിപ്പിച്ചിരുന്നത്. എന്നാൽ ലോക് ഡൗൺ ഇളവ് വന്നതിനു ശേഷം ക്രഷറുകൾക്ക് പ്രവർത്തനാനുമതി നൽകുകയും ചെയ്തു. വില വർദ്ദനവിന് ഇന്നത്തെ സാഹചര്യത്തിൽ യാതൊരു സാഹചര്യവും നിലവിലില്ല. കരിങ്കല്ലുകൾക്കോ, വാഹന വാടകയോ ,തൊഴിലാളികളുടെ കൂലിയോ, ടാക്സ് ഉൾപ്പടെയുള്ളവ വർദ്ദിപ്പിച്ചിട്ടുമില്ല. ഈ സാഹചര്യം നിലനിൽക്കെ 42 രൂപയുടെ എം.സാന്റ് ന് 22 രൂപ വർദ്ദിപ്പിച്ച് 62 രൂപയാക്കി .മെറ്റൽ ഉൽപ്പന്നങ്ങൾക്ക് അടിക്ക് 10 രൂപ മുതൽ 15 രൂപ വരെ വർദ്ദിപ്പിച്ചിട്ടുണ്ട്.ഇത് ക്രഷർ മാഫിയയുടെ തീവെട്ടിക്കൊള്ളയാണ്.
ഇടത്തരക്കാരന്റെയും പാവപ്പെട്ടവന്റെയും ജീവിതത്തിലെ ആകെ സമ്പാദ്യമുപയോഗിച്ച് പണി നടക്കുന്ന വീട് എന്ന സ്വപ്നം വിലവർദ്ദിപ്പിച്ചതോടെ പൂർത്തികരിക്കാൻ കഴിയാതെ വിഷമ സ്ഥിതിയിലായി. പല ക്രഷറുകളിലും പല വിലയുമാണ്. നിർമ്മാണ മേഖലയിൽ വർക്ക് കുറഞ്ഞാൽ ഇവർ വിലയും കുറക്കുന്നു. ക്രഷർ മാഫിയയുടെ കരിഞ്ചന്ത നിയന്ത്രിക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടുന്നുമില്ല. നിർമ്മാണമേഖലയേയും സാധാരണക്കാരന വീട് എന്ന സ്വപ്നവും നിർമ്മാണ തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിനുമായി ജില്ലാ കളക്ടർ ഇടപെട്ട് ഏക വില സംവിധാനം കൊണ്ടുവരണമെന്ന് ജനതാ കൺസ്ട്രക്ഷൻ ആന്റ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മറ്റി നേതൃയോഗം പ്രമേയം പാസാക്കി. കളക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചു.
നേതൃയോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം.റഷീദ് ശ്രീമൂലനഗരം അദ്ധ്യക്ഷനായി. എൽ.ജെ.ഡി.ജില്ലാ പ്രസിഡന്റ് അഗസ്ത്യൻ കോലഞ്ചേരി ,യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി സുധീർ തമ്മനം, ടി.ബി.സുകു, സേവ്യർ ചേന്നൂർ, വാവച്ചൻ തോപ്പിൽകുടി, നജീബ് വി.എ., ഷൈജു തോപ്പിൽ എന്നിവർ വീഡിയോ കോൺഫ്രൻസ് നേതൃയോഗത്തിൽ പങ്കെടുത്തു