NEWS
പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുള്ള അങ്കമാലി-ശബരി റെയിൽവേയെ നിർമ്മാണത്തിന് മുൻഗണന നൽകണം: എൽദോസ് കുന്നപ്പിള്ളി എംഎൽഎ

പെരുമ്പാവൂര്‍ : അങ്കമാലി – എരുമേലി ശബരി റെയില്‍വെയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് സാധ്യമാകുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതിനോടകം 8 കിലോമീറ്റര്‍ റെയില്‍പാതയും കാലടി റെയില്‍വേ സ്റ്റേഷനും ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പെരിയാറിന് കുറുകെ റെയില്‍വേ പാലവും നിര്‍മ്മിച്ചു കഴിഞ്ഞിട്ടുണ്ട്. 1998 ല്‍ അനുവദിച്ചതും 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ അങ്കമാലി -ശബരി റെയില്‍വേയ്ക്കായി 70 കിലോമീറ്റര്‍ ദൂരത്തില്‍ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷന്‍ വരെ 25 വര്‍ഷം മുന്‍പ് കല്ലിട്ട് തിരിച്ചിട്ടുണ്ട്. കല്ലിട്ട് തിരിച്ച സ്ഥലം ഉടമകള്‍ക്ക് സ്ഥലം വില്‍ക്കാനോ ബാങ്ക് ലോണ്‍ എടുക്കാനോ കഴിയുന്നില്ല. ആളൊഴിഞ്ഞ കാലടി റെയില്‍വേ സ്റ്റേഷനും പെരിയാര്‍ റെയില്‍വേ പാലവും സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി ഭീകരാവസ്ഥയിലാണ്. ശബരി റെയില്‍വേയ്ക്ക് വേണ്ടി സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞ പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ വില കൊടുക്കുന്നതിന് ഈ വര്‍ഷം കേന്ദ്ര ബജറ്റില്‍ അങ്കമാലി -ശബരി റെയില്‍വേ പദ്ധതിയ്ക്ക് അനുവദിച്ച 100 കോടി രൂപ വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സ്ഥലമെടുപ്പ് താഹസീല്‍ദാര്‍ ഓഫീസ് പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും നിയമസഭയില്‍ സബ്മിഷനിലൂടെ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ ആവശ്യപ്പെട്ടു.
ഒരു വർഷം മുൻപ് സമർപ്പിച്ച അങ്കമാലി -ശബരി റെയിൽവേയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകാതെ ശബരി റെയിൽവേയുടെ പുതിയ അലൈൻമെന്റ് എന്ന് പറഞ്ഞു ചെങ്ങന്നൂർ നിന്ന് പമ്പയ്ക്ക് ആകാശ റെയിൽവേയ്‌ക്ക് കേന്ദ്ര സർക്കാർ സർവ്വേ നടത്തുന്നത് എറണാകുളം, ഇടുക്കി കോട്ടയം ജില്ലകളിലെ ജനങ്ങളെയും അങ്കമാലി-ശബരി റെയിൽവേയ്‌ക്ക് വേണ്ടി 25 വർഷം മുൻപ് കല്ലിട്ട് തിരിച്ച സ്ഥലം ഉടമകളെയും ആശങ്കയിലാക്കിയിരിക്കുകയാണ് എന്ന വിവരം എംഎൽഎ നിയമസഭയിൽ ഉന്നയിച്ചു. ശബരിമല തീർത്ഥടകാരുടെ വിശ്വാസവും ആചാരവും പ്രകാരം എരുമേലിയാണ് ശബരിമലയുടെ കവാടം. എരുമേലിയിൽ പേട്ട തുള്ളി മത സൗഹാർദത്തിന്റെ കേന്ദ്രമായ വാവര് പള്ളിയിൽ നേർച്ചയിട്ടാണ് തീർത്ഥടകർ ശബരിമല കയറുന്നത്. ചെങ്ങന്നൂരിന് ശബരിമല തീർഥാടനത്തിൽ വിശ്വാസപരമായി ഒരു പ്രാധാന്യവുമില്ല. ആയതിനാൽ അങ്കമാലി- ശബരി റെയിൽവേ നിർമ്മാണത്തിന് മുൻഗണന നൽകാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിയ്‌ക്കും റെയിൽവേ മന്ത്രിയ്ക്കും കത്ത് അയക്കണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു.
NEWS
ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

കോതമംഗലം: ഭൂതത്താന്‍കെട്ടില്‍ റിസോര്‍ട്ടിന് പിന്‍വശത്തുനിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി.പാമ്പ് പിടുത്തത്തില്‍ വിദഗ്ദാനായ മാര്‍ട്ടിന്‍ മേക്കമാലിയാണ് രാജവെമ്പാലയെ പിടിച്ചത്.പൂന്തോട്ടത്തിലെ ചെടിയുടെ മുകളിലായിരുന്നു രാജവെമ്പാല.സ്റ്റിക്കുകൊണ്ട് പിടികൂടാൻ കഴിയാതെവന്നതോടെ കൈകള്‍കൊണ്ട് സാഹസീകമായാണ് മാര്‍ട്ടിന്‍ മേക്കമാലി രാജവെമ്പാലയെ കീഴടക്കിയത്. പന്ത്രണ്ടടിയോളം നീളവും പത്ത് കിലോയിലേറെ ഭാരവുമുള്ള ഭീമന്‍ രാജവെമ്പാലയാണ് പിടിയിലായത്.ഒരാഴ്ചയായി പാമ്പിനെ പ്രദേശത്ത് കണ്ടിരുന്നു.എന്നാല്‍ പിടിക്കാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല.അനൂകൂലമായ സാഹചര്യം ഒത്തുവന്നതോടെയാണ് വനപാലകരുടെ നിര്‍ദേശപ്രകാരം മാര്‍ട്ടിന്‍ ദൗത്യം ഏറ്റെടുത്തത്.രാജവെമ്പാലയെ തട്ടേക്കാട് പക്ഷിസങ്കേതത്തിലെ കൂട്ടിലേക്ക് മാറ്റി സൂക്ഷിച്ചിരിക്കുകയാണ്.ഏതാനും ആഴ്ച നിരീക്ഷിച്ചശേഷം വനത്തില്‍ തുറന്നുവിടാനാണ് തീരുമാനം.
CRIME
നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റിന് ലഹരിമാഫിയ സംഘത്തിന്റെ കുത്തേറ്റു

കോതമംഗലം: നെല്ലിക്കുഴിയില്‍ ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അജ്മല്‍ സലിമിന് ലഹരിമാഫിയ സംഘത്തിന്റെ കത്തിക്കുത്തേറ്റു.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. അജ്മല്‍ കോതമംഗലത്ത് ആശുപത്രയില്‍ ചികിത്സയിലാണ്.ലഹരിമാഫിയിയില്‍പ്പെട്ടവരാണ് അക്രമികള്‍ എന്ന് അജ്മല്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളെ അകാരണമായി മര്‍ദ്ധിക്കുന്നത് കണ്ട് ചോദ്യംചെയ്ത നാട്ടുകാരായ ചിലരേയാണ് പ്രതീകള്‍ ആദ്യം ആക്രമിച്ചത്.അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ പിടിച്ചുനിറുത്തി തന്നെ കുത്തുകയായിരുന്നുവെന്ന് അജ്മല്‍ പറഞ്ഞു.അജ്മലിന്റെ വയറിനോട് ചേര്‍ന്നാണ് കുത്തേറ്റത്.രക്തം വാര്‍ന്നൊഴുകിയിരുന്നു.ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു.കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
CRIME
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി

പെരുമ്പാവൂർ: നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. വെങ്ങോല അല്ലപ്ര
ചിറ്റേത്തുകുടി മാഹിൻ (പുരുഷു മാഹിൻ 28) നെയാണ് കാപ്പ ചുമത്തി 6
മാസത്തേക്ക് നാട് കടത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല
പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ
അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി ഐ ജി പുട്ട വിമലാദിത്യയാണ്
ഉത്തരവിട്ടത്. പെരുമ്പാവൂർ തടിയിട്ടപറമ്പ്, കാലടി പോലീസ് സ്റ്റേഷൻ
പരിധികളിൽ അടിപിടി, ഭീഷണിപ്പെടുത്തൽ, ന്യായ വിരേധമായി സംഘം ചേരൽ,
മയക്കുമരുന്ന്തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ജൂലായ്,
ആഗസ്റ്റ് മാസങ്ങളിൽ പെരുമ്പാവൂർ പോലീസ് രജിസ്റ്റർ ചെയ്ത 2 അടി പിടി
കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. ഓപ്പറേഷൻ ഡാർക്ക്
ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ 68 പേരെ നാട് കടത്തി. 88 പേരെ കാപ്പ ചുമത്തി
ജയിലിലടച്ചു.
-
CRIME1 week ago
നിരന്തര കുറ്റവാളിയായ കോതമംഗലം സ്വദേശിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS5 days ago
കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ മിന്നൽ പരിശോധന : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.
-
CRIME1 week ago
കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ
-
NEWS4 days ago
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞ് വനം വകുപ്പ് : മാമലക്കണ്ടത്ത് സംഘർഷാവസ്ഥ
-
CRIME19 hours ago
നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി
-
NEWS1 week ago
എന്റെ കോതമംഗലം എക്സ്പോ-23 ആരംഭിച്ചു
-
NEWS7 days ago
കാട്ടാന ശല്യം ഉണ്ടായ പ്രദേശങ്ങൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു
-
NEWS5 days ago
ഷീ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു