കോതമംഗലം: കോണ്‍ഗ്രസ് നെല്ലിക്കുഴി മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് നായിക്കമ്മാവുടിക്കു മര്‍ദനമേറ്റു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നെല്ലിക്കുഴി സ്വദേശിയാണ് ഇന്നലെ രാവിലെ ഇന്ദിരഗാന്ധി കോളജ് ജംഗ്ഷനില്‍ വച്ച് മര്‍ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ദിരഗാന്ധി കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവത്തിന്റെ ഭാഗമായി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്യു, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ബുധനാഴ്ച്ച രാത്രി തര്‍ക്കം ഉടലെടുത്തിരുന്നു.
ഇതില്‍ ഇടപ്പെട്ട് സംസാരിച്ചതിന്റെ പ്രതികാരമായാണ് ഇന്നലത്തെ അക്രമണം. മര്‍ദനത്തില്‍ പരിക്കേറ്റ അസീസ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. അസീസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
