കോതമംഗലം : കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ പേരിൽ മുത്തംകുഴി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഫ്ലക്സ് ബോർഡ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധ ശക്തികൾ നശിപ്പിച്ചതിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. സംഭവത്തിലെ കുറ്റവാളികളെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം പോലീസിൽ മണ്ഡലം പ്രസിഡൻറ് നോബിൾ ജോസഫ് പരാതി നൽകി.
